പള്ളിക്കല്‍ബസാര്‍ പള്ളിയില്‍ എ.പി- ഇ.കെ സംഘര്‍ഷം

കൊണ്ടോട്ടി: പള്ളിക്കല്‍ബസാര്‍ ജുമാഅത്ത് മസ്ജിദ് പള്ളിയില്‍ എ.പി- ഇ.കെ.സംഘര്‍ഷം. ഇ.കെ. വിഭാഗത്തില്‍പ്പെട്ട പള്ളി കമ്മിറ്റി പ്രസിഡന്റ് കോയക്കുട്ടി ഹാജിയാര്‍ക്ക് കുത്തേറ്റു. എപി. വിഭാഗക്കാരായ സി.കെ. മൊയ്തു, സി.കെ. സമദ്, കളരിക്കല്‍ അബു, അബ്ദുറഹ്മാന്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.അക്രമത്തിന്റേയും കുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു.
മൊയ്തുവിന്റെ സഹോദരന്റെ സംസ്‌കാരത്തിനായി
കട്ടിലെടുക്കാന്‍ പള്ളിയിലെത്തിയപ്പോള്‍ വാക്കുതര്‍ക്കമുണ്ടാവുകയും കുത്തുകയുമായിരുന്നുവെന്നാണ് പറയുന്നത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പ്രതികള്‍ രക്ഷപ്പെട്ടു. കൈക്ക് പരുക്കേറ്റ കോയിക്കുട്ടി ഹാജിയാരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍പ്രവേശിപ്പിച്ചിരിക്കുകയാണ്.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]