വേങ്ങരയിലെ ഗതാഗത പരിഷ്‌ക്കരണം നാളെ മുതല്‍
വേങ്ങര: വേങ്ങര ടൗണിലെ ഗതാഗതക്കുരുക്കിനറുതി വരുത്തുന്നതിനായി ഗതാഗത പരിഷ്‌ക്കരണ സമിതി തീരുമാനങ്ങള്‍ നാളെ മുതല്‍ നടപ്പില്‍ വരുത്തുമെന്ന് എസ്.ഐ. സംഗീത് പുനത്തില്‍ പറഞ്ഞു. ഇന്നലെ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.
ഇതനുസരിച്ച് ബ്ലോക്ക് റോഡ് ജംഗ്ഷന്‍, ചേറൂര്‍ റോഡ് ജംഗ്ഷന്‍, കോട്ടക്കല്‍ റോഡ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ വലതുഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങള്‍ ഇടതുഭാഗത്തേക്ക് തിരിഞ്ഞ് നിശ്ചയിച്ചിട്ടുള്ള യു ടേണ്‍ കേന്ദ്രങ്ങളില്‍ തിരിഞ്ഞ് യാത്ര തുടരണം .അനധികൃതമായി പാതയോരങ്ങളില്‍ വാഹനങ്ങള്‍ നിറുത്തിയിടരുത്, മാര്‍ക്കറ്റ് റോഡിലെ ഓട്ടോ, സ്വകാര്യ വാഹന പാര്‍ക്കിംഗ് നിരോധിച്ചതായും പോലീസ് അറിയിച്ചു.
വേതനം വാട്‌സ്ആപ്പ് കൂട്ടായ്മ നല്‍കും
വേങ്ങര: ടൗണിലെ ഗതാഗതക്കുരുക്കൊഴിവാക്കുന്നതിന് നിലവില്‍ ഹോം ഗാര്‍ഡ് ഒരാള്‍ മാത്രമാണുള്ളത്. ചേറൂര്‍ റോഡ് ജീ ഗ്ഷന്‍, ബ്ലോക്ക് റോഡ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ രണ്ടു പേരെ സഹായികളായി നിയമിക്കാന്‍ തീരുമാനിച്ചു. ഇവരുടെ വേതനം ചേക്കാലി മാട് യൂത്ത് വോയ്‌സ് എന്ന വാട്‌സ്ആപ്പ് കൂട്ടായ്മ നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇ.കെ.സുബൈര്‍, വി.എസ്.ബഷീര്‍, ഇ.കെ.സെയ്തുബിന്‍, വി.എസ്.മുഹമ്മദലി, സി.വി.സൈനുല്‍ ആബിദ്, പി.നൗഷാദലി എന്നിവര്‍ പങ്കെടുത്തു.
ട്രാഫിക് പരിഷ്‌കാര യോഗത്തില്‍
നിന്നും ചിലരെ മാറ്റിനിര്‍ത്തിയതില്‍ പരാതി
വേങ്ങര: ട്രാഫിക് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ നിന്നും ചില അംഗങ്ങളെ മാറ്റിനിര്‍ത്തിയതായി പരാതിയുയര്‍ന്നു. വ്യാപാരി വ്യവസായി യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് എ.കെ.യാസര്‍ അറാഫത്ത്, എസ്.ഡി.പി.ഐ.നേതാവ് ടി.ഷെരീ ഖാന്‍, എ.ഐ.ടി.യു.സി. നേതാവ് സി.ഫൈസല്‍, ടൗണ്‍ പൗരസമിതി പ്രസിഡന്റ് എം.കെ.റസാഖ് തുടങ്ങി നിരവധിയാളുകളെ യോഗ വിവരമറിയിക്കാതെയാണ് പ്രധാനപ്പെട്ട ഈ തീരുമാനമെടുത്തതെന്ന് പരാതിയുയര്‍ന്നു.
RECENT NEWS
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഇംബൈബ്’ പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക്
മലപ്പുറം: ബ്ലോക്ക് പഞ്ചായത്തിന്റെ തനത് പദ്ധതിയായ ‘ഇംബൈബ്’ മൂന്നാം വര്‍ഷത്തിലേക്ക്. മത്സരപരീക്ഷകള്‍ ആത്മവിശ്വസത്തോടെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ പ്രത്യേക പദ്ധതിയാണ് ‘ഇംബൈബ്’. [...]