പാണക്കാട് കാര്‍ പുഴയിലേക്ക് മറിഞ്ഞു; യാത്രക്കാരന്‍ രക്ഷപ്പെട്ടു

പാണക്കാട് കാര്‍ പുഴയിലേക്ക് മറിഞ്ഞു; യാത്രക്കാരന്‍ രക്ഷപ്പെട്ടു

മലപ്പുറം: പാണക്കാട് എടായിപ്പാലത്ത് കാര്‍ കടലുണ്ടിപ്പുഴയിലേക്ക് മറിഞ്ഞു. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. വാഹനം നിയന്ത്രണം വിട്ട് പുഴക്ക് സമീപത്തെ മരത്തില്‍ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. മാരുതി റിറ്റ്‌സ് കാറാണ് അപകടത്തില്‍ പെട്ടത്തില്‍.

വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് വന്‍ അപകടം ഒഴിവാക്കി. കൂടുതല്‍ പേര്‍ വാനത്തില്‍ ഉണ്ടായിരുന്നെന്ന് ആദ്യം അഭ്യൂഹം പരന്നിരുന്നു. മലപ്പുറത്ത് നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Sharing is caring!