മലപ്പുറം സ്പിന്നിംഗ്മില്‍ ചെയര്‍മാനായി പാലോളി അബ്ദുറഹിമാന്‍ സ്ഥാനമേറ്റു

മലപ്പുറം: മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ്മില്ലിന്റെ പുതിയ ചെയര്‍മാനായി
പാലോളി അബ്ദുറഹിമാന്‍ സ്ഥാനമേറ്റു. ഇന്ന് രാവിലെ 11മണിയോടെ ഓഫീസിലെത്തിയ പുതിയചെയര്‍മാനെ സ്പിന്നിംഗ്മില്‍ മാനേജിംഗ് ഡയറക്ടര്‍ എം.കെ സലീം പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സ്വീകരണ ചടങ്ങില്‍ അസിസ്റ്റന്റ് മാനേജര്‍ പി. സജു, ഉദ്യോഗസ്ഥരായ ജെ. അനില്‍കുമാര്‍, പി.സി അന്‍സാര്‍, കെ.കെ രാജന്‍, പേഴ്സണല്‍ ഓഫീസര്‍ മുഹമ്മദ്കുട്ടി, ട്രേഡ്യൂണിയന്‍ നേതാക്കളായ പി. കിഷോര്‍, കെ. നാരായണന്‍കുട്ടി( ഇരുവരും സി.ഐ.ടി.യു), എം.മുസ്തഫ, മുല്ലപ്പള്ളി ഹംസ(ഇരുവരും എസ്.ടി.യു), കെ.വേണുഗോപാല്‍, എ. അസീസ്(ഇരുവരും എ.ഐ.ടി.യു.സി), കണക്കറായി(ഐ.എന്‍.ടി.യു.സി) പ്രസംഗിച്ചു.
തുടര്‍ന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍, മിന്‍ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവരുമായി ചെയര്‍മാന്‍ ചര്‍ച്ച നടത്തി. സ്പിന്നിംഗ്മില്ലിന്റെ പുരോഗതിക്കുവേണ്ട തന്നാല്‍ എല്ലാപരിശ്രമങ്ങളും ഉണ്ടാകുമെന്നും ചെയര്‍മാന്‍ പാലോളി അബ്ദുറഹിമാന്‍ പറഞ്ഞു.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]