സി.പി.എം മുക്കിലപ്പീടിക ബ്രാഞ്ചിന് വേണ്ടി നിര്‍മിച്ച സ: ടി.ആര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക മന്ദിരം പാലോളി നാടിന് സമര്‍പ്പിച്ചു

സി.പി.എം മുക്കിലപ്പീടിക ബ്രാഞ്ചിന് വേണ്ടി  നിര്‍മിച്ച സ: ടി.ആര്‍ കുഞ്ഞികൃഷ്ണന്‍  സ്മാരക മന്ദിരം പാലോളി നാടിന് സമര്‍പ്പിച്ചു

വളാഞ്ചേരി : സിപിഐഎം മുക്കിലപ്പീടിക ബ്രാഞ്ചിന് വേണ്ടി നിര്‍മിച്ച സ: ടി ആര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക മന്ദിരം വര്‍ണാഭമായ ചടങ്ങില്‍ വെച്ച് നാടിനു സമര്‍പ്പിച്ചു. മന്ദിര ഉത്ഘാടനം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. ടി പി ഹൈദ്രു സ്മാരക ഹാള്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ വി പി സക്കറിയ ഉത്ഘാടനം ചെയ്തു. ടി പി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായിരുന്നു. മന്ത്രി ഡോ കെ ടി ജലീല്‍, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ രാമദാസ്, ഏരിയ സെക്രട്ടറി കെ പി ശങ്കരന്‍, എന്‍ വേണുഗോപാല്‍, കെ എം ഫിറോസ് ബാബു എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.വി ബാബുരാജ് സ്വാഗതവും ടി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Sharing is caring!