താനൂരിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ മലപ്പുറം,നിലമ്പൂര്‍, കോഴിക്കോട്, എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

താനൂര്‍-പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പിഡിപ്പിച്ച രണ്ട് പേര്‍ക്കെതിരെ പോസ്ക്കോ പ്രകാരം അറസ്റ്റ് ചെയ്തു.താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി വലിയകത്ത് വടക്കെ നാലകത്ത് അബ്ദുറൗഫ്(27),മൂലക്കല് സ്വദേശി അമ്പലക്കണ്ടി ഷെഫിഖ് റഹ്മാന്(24),എന്നിവരെയാണ് മോബൈല്‍ ടവര്‍ കേന്ദ്രികരിച്ച് താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പ്രലോഭിച്ച് മലപ്പുറം,നിലമ്പൂര്‍, കോഴിക്കോട്,എന്നിവിടങ്ങളില്‍ പലപ്പോഴായി കൊണ്ടുപ്പോയി പിഡിപ്പിച്ചതായി പോലിസ് പറഞ്ഞു.ഇതില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് കുട്ടിയെ കാണാതായ വിവരം സ്കൂള്‍ അധികാരികളെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികാരികളും പി.ടി.എ.ഭാരവാഹികളും മലപ്പുറം ചൈല്‍ഡ് ലൈന്‍ ഭാരവാഹികളെ വിവരം അറിയിക്കുകയും ഇവരുടെ നേതൃത്തത്തില്‍ താനൂര്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു.പോലിസ് നടത്തിയ രഹസ്യ മായ അന്വേഷണമാണ് പ്രതികളെ പെട്ടന്ന് പിടിക്കുടാന്‍ സാധിച്ചത്. ഇതിനിടെ അബ്ദുറൗഫ് ഒരു വിദ്യാര്‍ത്ഥിനിയുടെ സ്വര്‍ണ്ണാഭരണം വില്‍പ്പനനടത്തിയതായി താനൂര്‍ സി.ഐ. എം.ഐ.ഷാജി പറഞ്ഞു.സി.ഐ.യെ കുടാതെ എസ്.ഐ.മാരായ നവീന്‍ ഷാജി, രാജേന്ദ്രന് നായര്‍. സി.പി,ഒ.മാരായ ഫസ്സല്‍, രതീഷ്, സുബ്രമണ്യന്‍,എന്നിവരും അന്വേഷണ സഘത്തില്‍ ഉണ്ടായിരുന്നു.പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.റിമാന്റ് ചെയ്തു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]