മൈ ട്യൂഷന്‍ ആപ് – മൊബൈല്‍ ആപ്പ്

മൈ ട്യൂഷന്‍ ആപ് – മൊബൈല്‍ ആപ്പ്

മലപ്പുറം:കുട്ടികളുടെ പഠനനിലവാരവും മാര്‍ക്കും പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ദൃശ്യാവിഷ്‌കാരത്തിന്റെ സഹായത്തോടെ, സാധാരണ ട്യൂഷനിലും കുറഞ്ഞ ചിലവില്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്ന പുതിയ മൈ ട്യൂഷന്‍ ആപ്
മൊബൈല്‍ ആപ്പ് രംഗത്ത്.

മൈ ട്യൂഷന്‍ ആപ് എന്താണെന്നും എങ്ങിനെയാണ് ആശയം ഉണ്ടായതെന്നും ഡയറക്ടര്‍മാരില്‍ ഒരാള്‍ പറയുന്നു.
ഏതാണ്ട്, മൂന്ന് വർഷം മുമ്പാണ്, അക്കോഡ്സ്ഐടി സൊല്യൂഷൻസിന്റെ ഡയരക്ടർമാരിൽ ഒരാളും തന്റെ പൂർവ വിദ്യാർത്ഥിയുമായ ജോൺ മഞ്ഞളിയുമായി, സാമ്പത്തിക ശാസ്ത്രജ്ഞനും മാനേജ്‌മന്റ് വിദഗ്ധനുമായ ഡോ കെ രാജേഷ്’ വെർച്യുൽ സ്റ്റഡി മോഡൽ” എന്ന ആശയം പങ്കുവച്ചത്. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിൽ പെട്ട് ഉഴലുന്ന നമ്മുടെ സാധാരണ സ്കൂളുകളിലെ കുട്ടികളുടെ പഠനനിലവാരവും മാർക്കും പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ദൃശ്യാവിഷ്കാരത്തിന്റെ സഹായത്തോടെ, സാധാരണ ട്യൂഷനിലും കുറഞ്ഞ ചിലവിൽ മെച്ചപ്പെടുത്താൻ സാധിക്കും എന്നായിരുന്നു ഡോ രാജേഷ് വാദിച്ചത്. സാങ്കേതിക വിദ്യയുടെ ഈ അപാര സാദ്ധ്യത സമൂഹത്തിന്റെ താഴെത്തട്ടിൽ എത്തിക്കാൻ മൊബൈൽ ആപ്പിലൂടെ സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചയിലൂടെയും ഗവേഷണത്തിലൂടെയും, ആശയം ഒരു പ്രൊജക്റ്റ് ആയി വളർന്നെങ്കിലും,അതിനു ഉതകുന്ന ഒരു ടീം സജ്ജമാക്കുന്നചിന്തയിലായിരുന്നു കഴിഞ്ഞ വർഷം വരെ ശ്രീ ജോൺ. ഭാര്യയും അധ്യാപികയുമായ നെസ്റ്റി, സഹ അധ്യാപികമാരായ ചിഞ്ചു വിശ്വം, നിമിയ രവീന്ദ്രനാഥ് എന്നിവരുമായി ആശയം പങ്കു വച്ചതോടെ കാര്യങ്ങൾക്കു വേഗത കൂടി. പ്രൊഡക്ഷന് ചുക്കാൻ പിടിക്കാൻ ശ്രീ. റിന്റോ സി രവീന്ദ്രൻ കൂടി എത്തിയതോടെ ടീം പൂർണ്ണമായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ, പ്രധാനമായും കേരളം, തമിഴ്നാട്, കർണ്ണാടകം, സ്റ്റേറ്റ് സിലിബസ് അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ട്യൂഷൻ ക്ലാസുകൾ തയ്യാറാക്കാനാണ് ടീം ലക്ഷ്യമിടുന്നത്. അതിന്റെ ആദ്യചുവടുവയ്പ്പായി, ഈ സംഘം Dasklos Virtual അക്കാദമി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബാഗ്ലൂർ അടിസ്ഥാനമാക്കി കമ്പനി തുടങ്ങി. My tuition app എന്ന ബ്രാൻറ് നെയിമിൽ ആണ് Dasklos അക്കാഡമി ട്യൂഷൻ ക്ലാസുകൾ മാർക്കറ്റിൽ ഇറക്കുന്നത്.

രണ്ടു പ്രധാന കടമ്പകളാണ്, Dasklos അക്കാഡമിക്ക് പ്രധാനമായും ഉണ്ടായിരുന്നത്. ഒന്ന്, ഗുണനിലവാരമുള്ള ക്ലാസുകൾ തയ്യാറാക്കുക, രണ്ടു, ഉന്നത ഗുണനിലവാരമുള്ള ഒരു ആപ്പ്തയ്യാറാക്കുക. ആപ്പ് തയ്യാറാക്കേണ്ടശ്രമകരമായ ഉത്തരവാദിത്തം പ്രശസ്ത ആഗോള ഐ ടി കമ്പനിയായ അക്കോഡ്സ് ഏറ്റെടുത്തു. കൂടുതൽ വിഷയങ്ങൾഎടുക്കുകയല്ല, മറിച്ച് എടുക്കുന്ന വിഷയങ്ങൾനന്നാക്കുക എന്നതാണ് Daskalos Academyലക്ഷ്യമിട്ടത്. അതുകൊണ്ടു തന്നെ, ആദ്യഘട്ടത്തിൽ, 8,9,10 ക്ലാസ്സുകളിലെമാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി,ബയോളജി എന്നീ വിഷയങ്ങൾ മാത്രമാണ്തിരഞ്ഞെടുത്തത്. ഗുണനിലവാരമുള്ളക്ലാസ്സുകൾ എടുക്കുന്നവരെ കണ്ടെത്തുക എന്നതായി അടുത്ത ശ്രമം. അതിനായി എറണാകുളം, തൃശൂർ ജില്ലകളിലെ പ്രശസ്തരായ ഒട്ടനവധി അധ്യാപകരെ കൊണ്ട് ക്ലാസ് എടുപ്പിച്ചു. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ആറു യുവ അധ്യാപകരാണ്, മൂന്ന്ക്ളാസ്സുകളിലേക്കുമുള്ള നാല് വിഷയങ്ങളും കൈകാര്യം ചെയ്യുന്നത്. ക്ലാസ്സുകളുടെ ഗുണനിലവാരം ഉറപ്പിക്കാനായി, അവതയ്യാറാക്കുന്നത് അതാത് വിഷയത്തിലെ വിദഗ്‌ദരുടെ മേൽനോട്ടത്തിലാണ്. കോഴിക്കോടും തൃശൂരും ബാംഗ്ലൂരിലുമായാണ് ക്ലാസുകളുടെ വീഡിയോ ചിത്രീകരണവും അനിമേഷൻ വർക്കുകളും പൂർത്തിയാക്കുന്നത്. ലേണിംഗ് മോഡലിൽ നിന്ന് വിഭിന്നമായി, കുട്ടികൾക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും തദ്വാര കൂടുതൽ മാർക്ക് ലഭിക്കാനും കഴിയും വിധത്തിൽ ഉള്ള ടൂഷൻ മോഡലിൽ ആണ് ക്ലാസുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗുണനിലവാരത്തിൽ ഒരു തരത്തിലുള്ള പരാതിയുംഉണ്ടാകാത്ത വിധത്തിൽ, എല്ലാ പഴുതുംഅടച്ചാണ്, വീഡിയോ നിർമാണം.

ഇതുവരെ ഒരു മൊബൈൽ ആപ്പ് കമ്പനിയും പിൻതുടരാത്ത മാർക്കറ്റിംഗ് തന്ത്രമാണ് my tuition app വില്പ്നയ്ക്കാനായി Dasklos academy സ്വീകരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സബ് ജില്ലകളിലും ഡീലർമാരെ നിയമിക്കുകയാണ് ആദ്യ പടി. ഒരു രൂപ പോലും മുതൽ മുടക്കില്ലാതെ വമ്പൻ ബിസിനസ് സാദ്ധ്യതയാണ് ഡീലർമാർക്കായി Dasklos അക്കാഡമി മുന്നോട്ട് വയ്ക്കുന്നത്.

കഴിഞ്ഞ നവംബർ മാസം എല്ലാവിഷയങ്ങളുടെയും ഒന്നാം ചാപ്ടർ പൂർത്തിയായശേഷം, കേരളത്തിലെമ്പാടും ‘മാർക്കറ്റിംഗ് ടെസ്റ്റ്’നടത്തുകയുണ്ടായി. വീഡിയോ കണ്ടവർ,കൂടുതൽ ക്ലാസുകളിലേക്ക് മൈ ട്യൂഷൻ ആപ്പ്വ്യാപിപ്പിക്കാൻ പറഞ്ഞത് വലിയ പ്രചോദനമായി. Daskalos ഡയറക്ടർമാർസാധാരണ ചുറ്റുപാടിൽ നിന്ന് വളർന്നുവന്നതിനാൽ, മൈ ട്യൂഷൻ ആപ്പ്, നാട്ടിലെ ഓരോസാധാരണക്കാരനും ലഭ്യമാക്കാൻ ഉതകുന്നവിലയിൽ മാത്രമേ വിൽക്കുകയുള്ളു എന്ന കാര്യത്തിൽ ഏവരും ഒറ്റക്കെട്ടാണ്.

ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്യുന്ന വീഡിയോകൾ ഓഫ് ലൈൻ ആയി എത്ര തവണ വേണമെങ്കിലും പഠിക്കാം എന്നതാണ് my tuition app ന്റെ എറ്റവും വലിയ സവിശേഷത.

ട്യൂഷന് കുട്ടികളെ വിടുമ്പോൾ രക്ഷിതാക്കൾക്കുള്ള ഉള്ള അരക്ഷിതാവസ്ഥ, ഗതാഗത ചെലവ്, തുടങ്ങിയവ പാടേ ഒഴിവാക്കാൻ മൈ ട്യൂഷൻ ആപ്പ് സഹായകമാകും. പിന്നെ, പാഠഭാഗങ്ങൾ ഒരു വർഷം വരെ, ആവർത്തിച്ച് ഉപയോഗിക്കാം എന്നതും, പരീക്ഷയുടെ തലേദിവസങ്ങളിൽ ക്ലാസുകൾ വീണ്ടും പഠിക്കാം എന്നതിനാലും മൈ ട്യൂഷൻ ഉപയോഗിക്കുന്ന കുട്ടികൾക്ക് ഇനി പരീക്ഷയെ ഭയക്കേണ്ടതില്ല. കുട്ടിയുടെ പഠന നിലവാരം പരിശോധിക്കാനുള്ള ടെസ്റ്റുകളും, വീഡിയോ ഉപയോഗിക്കുന്ന അളവും രക്ഷിതാവിനും കണ്ടു മനസിലാക്കാം എന്നതും മൈ ട്യൂഷൻ ആപ്പിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു. ഓരോ ചാപ്റ്ററ്ററിലേയും പ്രധാന കാര്യങ്ങൾ സംഗ്രഹിക്കാൻ ഉതകുന്ന വിധത്തിൽ തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ practice questions എന്ന ഒരു മൊഡ്യൂളും രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ പഠന നിലവാരം അറിയുന്നതിനും കുട്ടികൾക്ക് അതാത് പാഠങ്ങളിലെ പരിജ്ഞാനം അളക്കുന്നതിനുമുള്ള സംവിധാനങ്ങൾ ആപ്പിൽ തയ്യാറാക്കിയിട്ടുണ്ട്.കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ പുതുയുഗ പിറവിക്കു മൈ ട്യൂഷൻ ആപ്പിന്റെ വരവ് കാരണമാകും എന്ന് ഈ രംഗത്തുള്ള വിദഗ്‌ധർ പറയുന്നു.

അടുത്ത അദ്ധ്യയന വർഷത്തേക്ക് കേരളാ സ്റ്റേറ്റ് സിലബസിലേക്കുള്ള 5 മുതൽ പ്ലസ് 2 വരെയുള്ള ക്ലാസുകളിലേക്കുള്ള my tuition app ന്റെ ജോലികൾ അണിയറയിൽ പുരോഗമിച്ചു വരുന്നു. തമിഴ് നാട്, കർണ്ണാടക സംസ്ഥാനങ്ങളിലും അടുത്ത അദ്ധ്യയന വർഷം മുതൽ ചുവടുറപ്പിക്കാനാണ് Dasklos അക്കാഡമി ശ്രമിക്കുന്നത്. ബിസിനസ് സാദ്ധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഇൻവെസ്റ്റ്മെന്റ് സംരംഭങ്ങൾക്കായുള്ള ചർച്ചകൾ ഇതിനോടകം കമ്പനി ആരംഭിച്ചു കഴിഞ്ഞു

Sharing is caring!