മൈസൂരില്‍ വാഹനാപകടത്തില്‍ ചെറുമുക്ക് സ്വദേശികളായ ദമ്പതികള്‍ മരിച്ചു

മൈസൂരില്‍ വാഹനാപകടത്തില്‍ ചെറുമുക്ക് സ്വദേശികളായ  ദമ്പതികള്‍ മരിച്ചു

തിരൂരങ്ങാടി: മൈസൂരിനടുത്ത് വാഹനാപകടത്തില്‍ ചെറുമുക്ക് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. തിരൂരങ്ങാടി ചെറുമുക്ക് ജീലാനി നഗറിലെ കാഞ്ഞിരത്തൊടി അബ്ദുസമദ് (62), ഭാര്യകാവുങ്ങല്‍ സഫിയ (55) എന്നിവരാണ് മരിച്ചത്. മരിച്ച അബ്ദുസമദിന്റെ സഹോദരന്‍ മുഹമ്മദ് കുട്ടി (55) ഭാര്യ ശരീഫ (48) അബ്ദുസമ്മദിന്റെ മകന്‍ സക്കരിയ ( 25) എന്നിവര്‍ക്ക് നിസാരപരിക്കുകളോടെ തുംക്കുര്‍ ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ചെറുമുക്കില്‍ നിന്നും കര്‍ണാടകയിലെ യാദിഗിരിയിലെ ഇവരുടെ ബേക്കറി കാണുവാനായി ഇവര്‍ അഞ്ചു പേരും കുടുംബസമേതം പോയതായിരുന്നു. ഇന്നലെ (ചൊവ്വാഴ്ച) രാവിലെ യാഗിരിയില്‍ നിന്നും ചെറുമുക്കിലേക്ക് മടങ്ങവെ മൈസൂരിന്റെയും തുംക്കൂറിന്റെ ഇടയിലെ ചിക്‌നായക് ഹള്ളി എന്ന സ്ഥലത്ത് വെച്ച് ഉച്ചക്ക് 1 മണിയോടെ കാറിന്റെ ടയര്‍ പൊട്ടി കാര്‍ മറിയുകയായിരുന്നത്രെ. മരിച്ച രണ്ട് പേരുടെയും മയ്യിത്ത് ചിക്‌നായക് ഹള്ളി ഗവ: ആശുപത്രിയില്‍ നിന്ന് പോസ് മോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിക്കും.
മരിച്ച അബ്ദുദുസ്സമദ് നന്നമ്പ്ര അഞ്ചാം വാര്‍ഡ് ‘മുസ്ലിം ലീഗ് പ്രസിഡന്റ്, തന്‍വീറുല്‍ ഇസ്ലാം കമ്മറ്റി ഭാരവാഹിയുമായിരുന്നു.
മക്കള്‍ : റഫീഖ്, യഹ് യ, സക്കരിയ, സൈഫുന്നീസ, അസ്മാബി,
മരുമക്കള്‍ : സാഹിന.(വേങ്ങര), ഫാത്തിമ (ചെമ്മാട്). ബഖറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് ചെറുമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Sharing is caring!