നിയമങ്ങളും പരിഷ്‌കാരങ്ങളും ജനനന്മയെ കരുതിയാവണം: പാണക്കാട് സാദിഖലി തങ്ങള്‍

നിയമങ്ങളും പരിഷ്‌കാരങ്ങളും ജനനന്മയെ കരുതിയാവണം: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: നിയമങ്ങളും പരിഷ്‌കാരങ്ങളും ജനന്മക്കുവേണ്ടിയായിരിക്കണമെന്നും ഇവ സുധാര്യമായി നടപ്പാക്കുന്നതിന് സര്‍ക്കാറുകള്‍ക്ക് ഇച്ഛാശക്തിവേണമെന്നും മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഇന്നലെ നടത്തിയ വില്ലേജ് ഓഫീസ് മാര്‍ച്ചിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം വില്ലേജ് ഓഫീസിന് മുന്നില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ വില്ലേജ് ഓഫീസുകളില്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തോമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ ആവശ്യമായ സൗകര്യമൊരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ സര്‍ക്കാറിന്റെ തലതരിഞ്ഞ നയങ്ങള്‍കാരണം സാധാരണക്കാര്‍ ഏറെകഷ്ടപ്പാടനുഭവിക്കുകയാണിന്ന്. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയാണ് കമ്പ്യൂട്ടര്‍ വത്കരണം നടപ്പാക്കിയത്. നികുതിപിരിവ് സമ്പ്രദായം തന്നെ അട്ടിമറിക്കുകയുമാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്. ഇത് സാധരണക്കാരെ വളരെയധികം കഷ്ടത്തിലാക്കി. നിര്‍ധന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെയും ദുരിതങ്ങളെയും ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇതിനെതിരെ ശക്തമായ സമരത്തിനാണ് മുസ്ലിംലീഗ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. തുച്ഛമായ ഭൂമി കൈവശം വെക്കുന്നവര്‍ക്ക് പോലും 250 ശതമാനം നികുതി വര്‍ധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാറിന്റെ ഈ നിലപാട് തുടര്‍ന്നാല്‍ കൂടുതല്‍ ശക്തമായ സമരം നടത്തുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
പി പി കുഞ്ഞാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, മണ്ഡലം ജനറല്‍ സെക്രട്ടറി വി മുസ്തഫ , മുനിസിപ്പല്‍ ഭാരവാഹികളായ മന്നയില്‍ അബൂബക്കര്‍, മുസ്തഫ മണ്ണിശ്ശേരി, ഹാരിസ് ആമിയന്‍, ബഷീര്‍ മച്ചിങ്ങല്‍, പി കെ ഹക്കീം, നഗരസഭ ചെയര്‍ പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍, അഷറഫ് പാറച്ചോടന്‍, കപ്പൂര്‍ സമീര്‍ , ഫെബിന്‍ കളപ്പാടന്‍, കെ കെ ഹക്കീം, ശാഫി കാടേങ്ങല്‍, സജീര്‍ കളപ്പാടന്‍, പി എ സലീം, വാളന്‍ സമീര്‍, സമദ് സീമാടന്‍, എം എം യൂസുഫ്, ഈസ്്റ്റേണ്‍ സലീം നേതൃത്വം നല്‍കി.

Sharing is caring!