മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരത്ത് ഭീതി പരത്തിയ സര്‍പ്പത്തെ പിടിച്ച് ഉപ്പൂടന്‍ റഹ്മാന്‍

മഞ്ചേരി മെഡിക്കല്‍ കോളജ്  പരിസരത്ത് ഭീതി പരത്തിയ സര്‍പ്പത്തെ പിടിച്ച്  ഉപ്പൂടന്‍ റഹ്മാന്‍

മഞ്ചേരി: മെഡിക്കല്‍ കോളജ് പരിസരത്ത് പാമ്പിനെ കണ്ടത് ഭീതി പരത്തി. പ്രവേശന കവാടത്തിനടുത്ത് തുണികള്‍ വിരിച്ചിടാനെത്തിയ സ്ത്രീകളാണ് പൊത്തിനുള്ളില്‍ പാമ്പിനെ കണ്ടത്. ആളുകള്‍ കൂടിയപ്പോള്‍ പാമ്പ് പഴയ ബ്ലോക്കില്‍ പനി വാര്‍ഡിനോടു ചേര്‍ന്നുള്ള ശുചിമുറുക്കു പിന്നിലെ പൊത്തിലേക്ക് പോയി. ആതുരാലയ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തു നിന്നെത്തിയ പാമ്പു പിടുത്ത വിദഗ്ധന്‍ ഉപ്പൂടന്‍ റഹ്മാന്‍ സ്ഥലത്തെ മണ്ണു നീക്കി പാമ്പിനെ പിടികൂടി. നിരവധിപേരാണ് വിവരമറിഞ്ഞ് ആതുരാലയ പരിസരത്ത് തടിച്ചുകൂടിയത്.

Sharing is caring!