താനൂര്‍ പൂരപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

താനൂര്‍: താനൂര്‍ പൂരപ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. താനൂര്‍ മിനി സിവില്‍ സ്റ്റേഷന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ മേലെ കളത്തില്‍ ഹംസക്കുട്ടിയുടെ മകന് അലി അക്ബര്‍ (22) യാണ് കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞത്, തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് കൂട്ടുക്കാരുമൊത്ത് യുവാവ് പൂരപ്പുഴ ന്യൂകട്ടില്‍ കുളിക്കാന്‍ ഇറങ്ങിയത്.അടി ഒഴുക്കില്‍പ്പെട്ട് വെള്ളത്തില്‍ താഴുകയായിരുന്നു’തി രൂരില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റും, ബേപ്പൂരില്‍ നിന്നു ബോട്ട് സര്‍വ്വീസും താനൂര്‍, പരപ്പനങ്ങാടി ട്രോമ കെയര്‍ പ്രവര്‍ത്തകരും, ബ്ലോക്കോഫീസലൈഫ് കെയര്‍ പ്രവര്‍ത്തകരും തിരച്ചില്‍ നടത്തി, മൂന്നു മണിയോടെയാണ് സംഭവസ്ഥലത്ത് നിന്നും നാല് മീറ്റര്‍ ദൂരത്ത് നിന്നും മൃതദേഹം ചളിയില്‍ താഴ്ന്ന നിലയില്‍ കണ്ടത്തിയത്, താനൂര്‍ എസ്.ഐ.രാജേന്ദ്രന് നായര്‍, തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉണ്ണി, തിരൂരങ്ങാടി താഹ സില്‍ദാര്‍ പി.ഷാജു, ഡെ: താഹ സില്‍ദാര്‍ പ്രസാന്ത്, എന്നിവരും സ്ഥലത്ത് എത്തിയിരുന്നു, താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം തിരൂരങ്ങാടി ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി, മാതാവ് – സൈനബ, സഹോദരങ്ങള്‍ – സലൈമാന്‍, മുഹമ്മദ് ഹനീഫ, സുമയ്യ,
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]