ലോകകപ്പ് പ്രവചനമത്സരം വിജയികള്‍ക്ക് സമ്മാനം നല്‍കി

ലോകകപ്പ്  പ്രവചനമത്സരം  വിജയികള്‍ക്ക്  സമ്മാനം നല്‍കി

കൊണ്ടോട്ടി : ലോകകപ്പ് ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട ഇ എം ഇ എ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പ്രവചനമത്സരത്തിന്റെ നറുക്കെടുപ്പ് കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹനീഫ നിര്‍വ്വഹിച്ചു .ഹെഡ്മാസ്ടര്‍ പിടി ഇസ്മായില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒരേ ഉത്തരമെഴുതിയ നിരവധിപേരുകള്‍ ഉണ്ടായതിനാല്‍ നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിച്ചു . മികച്ച കളിക്കാരന്‍, മികച്ച ഗോള്‍കീപ്പര്‍ ,ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച കളിക്കാരന്‍ , വിജയിക്കുന്ന ടീമ് എന്നീ മല്‌സരങ്ങളില്‍ യഥാക്രമം മുഹമ്മദ് ഫായിസ് (10 എ ),ഇക്റാമുല്‍ ഹഖ് (10 എ ) , മിഥുന്‍ലാല്‍ (10 ഋഇ), നിമ്മി (10 ഇ ) എന്നീ കുട്ടികള്‍ വിജയികളായി . സിഐ ഹനീഫ , പിന്‍സിപ്പള്‍ പഴേരി അബ്ദുള്‍റസാഖ് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു . ബഷീര്‍ തൊട്ടിയന്‍ ,ജാഫര്‍ സാദിഖ് ,റികാസ് , റാഷിദ് പെരുവള്ളൂര്‍ ,വസീം അരീക്കോട് തുടങ്ങിയവര്‍ സംസാരിച്ചു ,

Sharing is caring!