ഉമ്മാന്റെ വടക്കിനി വളാഞ്ചേരിയിലും

വളാഞ്ചേരി: ജില്ലാ കുടുംബശ്രീ മിഷനും വളാഞ്ചേരി നഗരസഭയും സംയുക്തമായി ജൂലൈ 24 മുതല്‍ 26 വരെ വളാഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപത്ത് വെച്ച് കുടുംബശ്രീ ജില്ലാ തല ഭക്ഷ്യമേള ഉമ്മാന്റെ വടക്കിനി സംഘടിപ്പിക്കുന്നു. ജില്ലയിലെ 15-ാം മത്തെ ഉമ്മാന്റെ വടക്കിനി ഭക്ഷ്യമേളയാണ് വളാഞ്ചേരിയില്‍ സംഘടിപ്പിക്കുന്നത്. മേള 24 ന് വൈകിട്ട് 4.00 ന് കോട്ടക്കല്‍ എം.എല്‍.എ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കഫേ കുടുംബശ്രീയുടെ വിദഗ്ദ്ധ പരിശീലനം ലഭിച്ച ജില്ലയിലെ കഫേ യൂണിറ്റുകള്‍ തയ്യാറാക്കുന്ന തനതായ മായം കലരാത്ത വൈവിധ്യമാര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയില്‍ ഉണ്ടായിരിക്കുന്നതാണ്. ദിവസവും വൈകീട്ട് 4 മുതല്‍ 9 വരെയായിരിക്കും മേള നടക്കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കുന്ന വിഭവങ്ങളായ കരിഞ്ചീരകക്കോഴി, മലബാര്‍ ദം ബിരിയാണി, ചിക്കന്‍പൊള്ളിച്ചത്, ചതിക്കാത്ത സുന്ദരി, നൈസ് പത്തിരി, കപ്പ ബിരിയാണി, ഗ്രീന്‍ ചിക്കന്‍, വിവിധ തരം പായസങ്ങള്‍, ജ്യൂസുകള്‍, വിവിധ തരം കേക്കുകള്‍, വിവിധ തരം പലഹാരങ്ങള്‍ എന്നിവ മേളയുടെ പ്രത്യേക ആകര്‍ഷണങ്ങളാണ്. കുടുംബശ്രീ വനിതകള്‍ ഉത്പ്പാദിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് വിപണി കണ്ടെത്തുക, കലര്‍പ്പില്ലാത്തതും മായം കലരാത്തതും വൈവിധ്യവുമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നിവയാണ് മേളയുടെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തോളം ഭക്ഷ്യ ഉത്പ്പാദന യൂണിറ്റുകള്‍ മേളയില്‍ സംബന്ധിക്കും. മേള ജൂലൈ 26 ന് രാത്രി 09 ന് സമാപിക്കും.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]