താനൂരില്‍ കത്തിക്കുത്ത് ഒരാള്‍ പിടിയില്‍

താനൂരില്‍  കത്തിക്കുത്ത് ഒരാള്‍ പിടിയില്‍

താനൂര്‍: താനൂര്‍ റെയില്‍വെ സേ്റ്റഷന്‍ പരിസരത്തുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ പിടിയില്‍. ചീരാന്‍ കടപ്പുറം സ്വദേശി അരയന്റെ പുരക്കല്‍ സൂഫിയാനാ(22)ണ് അറസ്റ്റിലായത്. ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. പതിനൊന്നാം തിയ്യതി രാത്രി മദ്യപാനത്തിനിടക്കുണ്ടായ തര്‍ക്കത്തില്‍ ചേന്നാരി അന്‍വറിന്റെ കഴുത്ത് കത്തികൊണ്ട് വരിയുകയും, ആനേക്കുളങ്ങര കാസിം, ചാപ്പപ്പടിയിലെ കോമു എന്നിവരെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തതാണ് കേസ്. താനൂര്‍ സി.ഐ എം.ഐ.ഷാജിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Sharing is caring!