കാറിന് സൈഡ് കൊടുക്കാത്തതിന് കെ.എസ്.ആര്.ടി.സി കണ്ടക്ടറെ മര്‍ദ്ദിച്ചു

തിരൂര്‍: കാറിന് സൈഡു കൊടുത്തില്ലെന്നാരോപിച്ച് കെ.എസ്.ആര്.ടി.സി. കണ്ടക്ടര്‍ക്കു മര്‍ദ്ദനം. രാത്രി തിരുന്നാവായയില്‍ വെച്ചാണ് മര്‍ദ്ദനം. തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ബസ്സിന്റെ കണ്ടക്ടര്‍ ഷാജികുമാറിനെയാണ് മര്‍ദ്ദിച്ചത്. പിറകിലുണ്ടായിരുന്ന കാറിലെ യാത്രക്കാരാണ് മര്‍ദ്ദിച്ചത്. പരുക്കേറ്റ കണ്ടക്ടറെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ പോലീസ് കേസെടുത്തു. പുത്തനത്താണി സ്വദേശികളാണ് കണ്ടക്ടറെ അക്രമിച്ചത്.
RECENT NEWS

ദാറുൽഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം; 212 ഹുദവി പണ്ഡിതർ കൂടി കർമവീഥിയിൽ
തിരൂരങ്ങാടി: രാജ്യത്തിനകത്തും പുറത്തും സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതുമാതൃക സൃഷ്ടിക്കുന്ന ദാറുൽഹുദാ ഇസ്ലാമിക സർവ്വകലാശാലയുടെ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. വാഴ്സിറ്റിയുടെ 26-ാം ബാച്ചിൽ നിന്ന് 12 വർഷത്തെ പഠനവും രണ്ടു വർഷത്തെ [...]