ഹയര്‍സെക്കന്‍ഡറി മേഖലയെ തകര്‍ക്കാനുള്ള ആത്മഹത്യാപരമായനീക്കത്തില്നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കെ.എന്‍.ഖാദര്‍
മലപ്പുറം: ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് ഇല്ലാതാക്കി പൊതു വിദ്യാഭ്യാസ വകുപ്പില്‍ ലയിപ്പിക്കാനുള്ള നീക്കം കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകര്‍ക്കുമെന്ന് ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ സംയുക്ത ഫെഡറേഷന് മുന്നറിയിപ്പു നല്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തുമ്പോഴും കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ താങ്ങി നിര്‍ത്തുന്ന ഹയര്‍സെക്കണ്ടറി മേഖലയെ തകര്‍ക്കാനുള്ള ആത്മഹത്യാപരമായ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ഹയര്‍ സെക്കണ്ടറി അധ്യാപകഫെഡറേഷന്‍ മലപ്പുറത്ത് സംഘടിപ്പിച്ച ഹയര്‍ സെക്കണ്ടറി സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത കെ.എന്‍.എ ഖാദര്‍ എം.എല്‍.എആവശ്യപ്പെട്ടു. ഹൈസ്കൂള്‍ തലം വരെ പൊതുവിദ്യാലയങ്ങളില്‍ നിന്നും കുട്ടികള്‍ അകന്നപ്പോഴും വിദ്യാഭ്യാസ മേഖലയില്‍ കരുത്തായി നിന്നത് കേരളത്തിലെ ഹയര്‍ സെക്കണ്ടറി മേഖലയായിരുന്നു. ഭരണാനുകൂല സംഘടനകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം കലുഷിതമാക്കാനുള്ള ശ്രമം പൊതു സമൂഹത്തെ മുന്‍നിര്‍ത്തി പ്രതിരോധിക്കുമെന്ന് ഹയര്‍ സെക്കണ്ടറി അധ്യാപക സംഘടനകളായ കെ.എച്ച്.എസ്.ടി.യു, എച്ച്.എസ്.എസ്.ടി.എ, എ എച്ച് . എസ്. ടി.എ , കെ.എ.എച്ച്.എസ്.ടി.എ എന്നിവയുടെ ഫെഡറേഷന് (എഫ്.എച്ച്.എസ്.ടി.എ) പ്രഖ്യാപിച്ചു.
ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ ഗുണനിലവാരം കാത്തു സൂക്ഷിക്കുക, ജൂനിയര്‍ അധ്യാപക സ്ഥാനക്കയറ്റം – ക്ലര്‍ക്ക് പ്യൂണ്‍ നിയമനം തുടങ്ങിയ വിഷയങ്ങളില്‍ ഉത്തരവിറക്കുക, പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം കുറക്കുക, സ്ഥലംമാറ്റ കാര്യത്തിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, അധ്യാപക തസ്തിക നിര്‍ണ്ണയം നടത്തി അപ്രൂവല്‍ നല്‍കുക, ഗുണനിലവാരം തകര്‍ക്കുന്ന അശാസ്ത്രീയ സീറ്റുവര്‍ധന ഒഴിവാക്കി വിദ്യാര്‍ത്ഥികളുടെ എണ്ണം 40 ആയി പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു.
ഹയര്‍ സെക്കണ്ടറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മേഖലയെ ശക്തവും സ്വതന്ത്രവുമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കേണ്ടത് ഗുണനിലവാരം കാത്തു സൂക്ഷിച്ചാവണമെന്നും എം എല്‍ എ മാരായ എ പി അനില്‍കുമാര്‍, പി. ഉബൈദുള്ള എന്നിവര്‍ അഭിപ്രായപ്പെട്ടു. സി. ടി.പി. ഉണ്ണി മൊയ്തീന് അധ്യക്ഷത വഹിച്ചു.
പി. ഇഫ്ത്തിക്കാറുദ്ദീന്, റിയാസ് മുക്കോളി, ഒ.ഷൗക്കത്തലി, ടി.വിജയന്, കെ.സിജു, ഒ.ശ്രീനാഥന്‍, കെ. ഇസ്മയില്‍, ടി.എസ്.ഡാനിഷ്, നുഹ്മാന്‍ ഷിബിലി, പ്രമോദ്കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു .
കണ്‍വീനര്‍ വി.അബ്ദുസമദ് സ്വാഗതവും ട്രഷറര്‍ മനോജ് ജോസ് നന്ദിയും പറഞ്ഞു. ഇതേ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് മാസത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് ഹയര്‍ സെക്കണ്ടറി സംരക്ഷണ മഹാറാലി നടക്കുമെന്ന് (എഫ്.എച്ച്.എസ്.ടി.എ) ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]