പ്ലാസ്റ്റിക് കുപ്പികളോട് വിട പറഞ്ഞ് വിദ്യാര്‍ഥികള്‍
വേങ്ങര :പ്ലാസ്റ്റിക് കുപ്പികള്‍ ഉണ്ടാക്കാനിടയുള്ള ആരോഗ്യപ്രശനങ്ങളില്‍ നിന്ന് കുട്ടികളെ മുക്തരാക്കുക എന്ന ലക്ഷ്യത്തോടെ പാലാണിയിലെ ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ എം എല്‍ പി സ്‌കൂള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റീല്‍ കുപ്പികള്‍ ലഭ്യമാക്കി .
വേങ്ങര ലയണ്‍സ് ക്ലബും ,സ്‌കൂള്‍ പി ടി എ യും സംയുക്തമായാണ് ഈ പദ്ധതി ഏറ്റെടുത്തത്.കുടിവെള്ളം കൊണ്ടുവരാനായി ഇനി മുതല്‍ സ്‌കൂള്‍ കുട്ടികള്‍ പ്ലാസ്റ്റിക് ഉപയോഗിക്കുകയില്ലെന്നു പ്രതിജ്ഞ എടുത്തു .
പഠനത്തില്‍ മാത്രമല്ല കുട്ടികളുടെ ആരോഗ്യകാര്യത്തിലും തങ്ങള്‍ ശ്രദ്ധാലുക്കളാണെന്ന് പ്രഖ്യാപിക്കുന്ന ചടങ്ങായി ഇത് മാറി .സ്‌കൂളിനെ ഹരിതവിദ്യാലയമാക്കി മാറ്റിയെടുക്കുന്നതിന്റെ ആദ്യപടിയാണ് ഇതെന്ന് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അലക്സ് തോമസ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു .
പറപ്പൂര്‍ ഗ്രാമപഞ്ചായത്തു അംഗം എ പി ഹമീദ് ഉദ്ഘാടനം ചെയ്തു – ലയണ്‍സ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് നുഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് അഷ്റഫ് കപ്പൂര്‍ പരിസ്ഥിതി സൗഹാര്‍ദ്ദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .നൗഷാദ് വടക്കന്‍,ഫക്രുദീന്‍ ,പിവികെ ഹസീന എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.ചടങ്ങുകള്‍ക്ക് നാദിര്‍ഷ എ കെ ,സക്കീറലി എന്നിവര്‍ നേതൃത്വം നല്‍കി .എസ് ആര്‍ ജി കണ്‍വീനര്‍ ആനന്ദന്‍ എളമ്പിലാട് നന്ദിയും പറഞ്ഞു .
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.