മകന്റെ വിവാഹ ദിവസം 15നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുത്ത് ബാവഹാജി

എടപ്പാള്‍: മകന്റെ വിവാഹ ദിവസംതന്നെ പതിനഞ്ച് നിര്‍ധന പെണ്‍കുട്ടികള്‍ക്ക്
സൗഭാഗ്യമൊരുക്കി ഒരു ബാവഹാജി മാതൃക. 22 ന് ഞായറാഴ്ച എടപ്പാള്‍ മാണൂരില്‍ നടക്കുന്ന സമൂഹ വിവാഹത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും
ശബരിമല മുന്‍ മേല്‍ശാന്തി തെക്കിനിയേടത്ത് കൃഷ്ണന് നമ്പൂതിരിയും കാര്‍മ്മികത്വം വഹിക്കുമെന്ന് പരിപാടിയുടെ മുഖ്യ രക്ഷാധികാരിയായ സാഹിത്യകാരന് പി.സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ ഡോ: സി.പി.ബാവഹാജിയാണ് തന്റെ മകന് തുഫൈല്‍ മുഹമ്മദിന്റെ വിവാഹപന്തലില്‍ വച്ച് സമൂഹ വിവാഹം നടത്തുന്നത്.
വിവാഹിതരാകുന്ന 15 ജോഡികളില്‍ അഞ്ചു പേര് ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ്. ഓരോ പെണ്‍കുട്ടികള്‍ക്കും 10 പവന് വീതം സ്വര്‍ണ്ണവും
25,000 രൂപയുമാണ് നല്‍കുന്നത്. ചെണ്കുട്ടികള്ക്ക് ഇഷ്ടപെട്ട ആഭരണങ്ങള്‍ എടുക്കാനും സ്വകര്യം ഒരുക്കി –
33 കുട്ടികള്‍ക്ക് നേരത്തെ ബാവഹാജി മംഗല്യ സ്വഭാഗ്യം ഒരുക്കിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ലഭിച്ച അപേക്ഷകളില്‍ തദ്ദേശസ്ഥാചനങ്ങളിലെ അധ്യക്ഷന്മാര് ശുപാര്‍ശ ചെയ്തവരെയാണ് പരിഗണിച്ചത്.നിര്‍ധന കുടുംബാംഗമാണെന്ന് കണ്ടെത്താന്‍ നിയോഗിച്ച സമിതിയുടെ പരിശോധനയും നടന്നിരുന്നു.22 ന് 6 മണിക്ക് മലബാര്‍ ദന്തല്‍ കോളേജില്‍ നടക്കുന്ന വിവാഹത്തില്‍ മന്ത്രി കെ.ടി.ജലീല്‍
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് സാദിഖലി തങ്ങള്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി,വി.ടി.ബല്‍റാം എം.എല്‍.എ പങ്കെടുക്കും.
RECENT NEWS

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ഗാർഹിക പീഢനം മൂലമെന്ന് പരാതി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ [...]