പത്തുമാസം കൊണ്ട് ഖുര്‍ആന്‍ മന:പ്പാഠമാക്കി മഞ്ചേരിയിലെ കൊച്ചുമിടുക്കി

മലപ്പുറം: പത്തുമാസം കൊണ്ടു വിശുദ്ധ ഖുര്‍ആന്‍ മനഃപ്പാഠമാക്കി പതിനൊന്നര വയസുകാരി റിന ഫാത്വിമ. ആനമങ്ങാട് മുഴന്നമണ്ണ മര്‍ഹൂം ഇ.കെ കുഞ്ഞുമൊയ്തുഹാജി സ്മാരക ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജിലായിരുന്നു റിനയുടെ പഠനം. മഞ്ചേരി ചെരണി പരേതനായ മുസ്ലിയാരകത്ത് അലവിയുടേയും സീനത്തിന്റേയും മകളാണ്. ഹാഫിളത്ത് ആയിഷ ബിന്‍ത് അബ്ദുല്‍ ഗഫൂര്‍, ശംല ബിന്‍ത് അബ്ദുറഹ്മാന്‍ എന്നിവരുടെ കീഴിലാണ് ഹിഫ്ള് പഠനം നടത്തിയത്.
സ്ഥാപന ഉപദേഷ്ഠാവും സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി. കുഞ്ഞാണി മുസ്ലിയാര്‍ക്കു ഖുര്‍ആന്‍ ഓതികേള്‍പ്പിച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്.
അനുമോദന പരിപാടിയില്‍ പൊട്ടച്ചിറ അന്‍വരിയ്യ പ്രിന്‍സിപ്പല്‍ യുസുഫ് ബാഖവി ഉപഹാരം സമ്മാനിച്ചു. ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി, ദമാം അബൂബക്കര്‍ ഹാജി, കെ.ഹാരിസ് ഫൈസി, നൗഫല്‍ ഹുദവി, കെ. മുഹമ്മദ് കുട്ടി ഫൈസി സംസാരിച്ചു.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഏലംകുളം ബാപ്പു മുസ്ലിയാര്‍, ഒ.കെ.എം മൗലവി ആനമങ്ങാട്, ആനങ്ങാട് മുഹമ്മദ് കുട്ടി ഫൈസി എന്നിവരുടെ മേല്‍നോട്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
RECENT NEWS

ഡെങ്കിപ്പനിക്കെതിരെ മലപ്പുറം ജില്ലക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
താനൂര്‍, തിരൂര്‍, കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നീ നഗരസഭാ പ്രദേശങ്ങളിലാണ് കൊതുകിന്റെ സാന്ദ്രത ഏറ്റവും കൂടുതലായി കണ്ടെത്തിയത്.