ക്ലീനര്‍ ഓടിച്ച ബസിടിച്ച് മത്സ്യവില്‍പനക്കാരന്‍ മരിച്ചു

ക്ലീനര്‍ ഓടിച്ച ബസിടിച്ച്  മത്സ്യവില്‍പനക്കാരന്‍ മരിച്ചു

തേഞ്ഞിപ്പലം: ഒലിപ്രംകടവില്‍ ക്ലീനര്‍ ഓടിച്ച ബസിടിച്ച് മത്സ്യവില്‍പ്പനക്കാരന്‍ മരിച്ചു. നിയന്ത്രണം ബസ് വിട്ട് ഗുഡ്സ് ഓട്ടോയിലും ബൈക്കിലുമിടിച്ചാണ് അപകടം. അത്താണിക്കല്‍ സ്വദേശി അസൈനാരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.

ചെമ്മാട് നിന്നും കോട്ടക്കടവിലേക്ക് പോവുകയായിരുന്നു മിനിബസ്സ് നിയന്ത്രണം വിട്ടാണ് അപകടം. ഒലിപ്രം കടവ് മീന്‍മാര്‍ക്കറ്റിന് സമീപം
മൂന്ന് മണിയോടെയായിരുന്നു അപകടം. ക്ലീനര്‍ ഓടിച്ച ബസ്സ് നിയന്ത്രണം വിട്ട് എതിര്‍ ദിശയിലുണ്ടായിരുന്ന ഗുഡ്സ് ഓട്ടോയിലിടിക്കുകയായിരുന്നു. ഓട്ടോക്ക് സമീപം ഫോണ്‍ ചെയ്യുകയായിരുന്ന മത്സ്യവില്‍പ്പനക്കാരനായ
അത്താണിക്കല്‍ സ്വദേശി മേടത്തില്‍ അസൈനാരെ ബസ്സ് രണ്ട് മീറ്ററോളം ദൂരത്തിലേക്ക് തള്ളിക്കൊണ്ടുപോയി.

ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ അസൈനാര്‍ ആശുപത്തിയിലെത്തിക്കും വഴി മരിക്കുകയായിരുന്നു.നിയന്ത്രണം വിട്ട ബസ്സ് പിന്നീട് ബൈക്കിലിച്ച് കയറി തൊട്ടടുത്ത മതിലില്‍ ഇടിച്ചു നിന്നു. സംഭവത്തില്‍ ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകട സമയം ഡ്രൈവര്‍ ബസ്സിലുണ്ടായിരുന്നു. ക്ലീനര്‍ അശ്രദ്ധമായി ബസ്സോടിച്ചതാണ് അപകടത്തിന് കാരണമെന്ന് ദൃസ്സാക്ഷികള്‍ പറഞ്ഞു.

Sharing is caring!