വിദ്യാര്‍ഥിയുടെ ബിരുദ പഠന ചെലവ് യൂത്ത്ലീഗ് വഹിക്കും

കോഡൂര്‍: മുസ് ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന യുവജനയാത്രയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥിയുടെ ബിരുദ പഠന ചെലവ് യൂത്ത്ലീഗ് വഹിക്കും. സാമ്പത്തിക പ്രയാസത്തില്‍ പഠനം വഴിമുട്ടിയ വിദ്യാര്‍ഥിയുടെ പഠന ചെലവാണ് കരീപറമ്പിലെ മുസ് ലിം യൂത്ത്ലീഗ് കമ്മിറ്റി വഹിക്കുന്നത്.
മൂന്ന് വര്‍ഷത്തെ ബിരുദ പഠന ചെലവിലേക്കാവശ്യമായ അരലക്ഷത്തോളം രൂപയാണ് യൂത്ത്ലീഗ് വിദ്യാര്‍ഥിക്ക് നല്‍കുക. പദ്ധതിയുടെ ഉദ്ഘാടനം ആദ്യഗഡു തുക കരീപറമ്പിലെ യൂത്ത്ലീഗ് ഭാരവാഹികള്‍ക്ക് കൈമാറി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
പഞ്ചായത്ത് യൂത്ത്ലീഗ് ഭാരവാഹികളായ ടി. മുജീബ്, എന്‍.കെ. ഷാനിദ് കോഡൂര്‍, യൂണിറ്റ് ഭാരവാഹികളായ പി.കെ. ഫാസില്‍ കരിം, എന്‍.കെ. അബ്ദുള്ള, ടി. ഫാസില്‍, കെ. ഷംസീര്‍, അനീസ് കൊട്ടപ്പറമ്പ്, പി. അഷ്റഫ്, നിസാര്‍ മുതുകാട്ടില്‍, പി.കെ. ഇബ്രാഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.

Sharing is caring!