സമസ്ത മദ്റസകളുടെ എണ്ണം 9844 ആയി, 30 മദ്റസകള്‍ക്ക് കൂടി അംഗീകാരം

സമസ്ത മദ്റസകളുടെ  എണ്ണം 9844 ആയി,  30 മദ്റസകള്‍ക്ക്  കൂടി അംഗീകാരം

മലപ്പുറം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 30 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 9844 ആയി.
ഹയാത്തുല്‍ ഇസ്ലാം മദ്റസ – നെരിഗരി, ഹയാത്തുല്‍ ഇസ്ലാം ഉറുദു മദ്റസ – മുക്വെ, അല്‍മദ്റസത്തുല്‍ ബദ്രിയ്യ – പട്ടോരി, നൂറുല്‍ ഹുദാ മദ്റസ – ഹെബ്ബാള്‍ (ദക്ഷിണ കന്നഡ), അല്‍മദ്റസത്തുല്‍ ഫാത്തിമ – ബിലാല്‍ നഗര്‍, കട്ടത്തടുക്ക, അല്‍മദ്റസത്തുല്‍ ഖുതുബിയ്യ – ഖുതുബി നഗര്‍, ചര്‍ളട്ക്ക, ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ – നെട്ടണിഗെ (കാസര്‍ഗോഡ്), ശംസുല്‍ ഉലമാ സ്മാരക ഹയര്‍സെക്കന്ററി മദ്റസ – വയക്കര, നജാത്ത് ഇംഗ്ലീഷ് മീഡിയം മദ്റസ – മാട്ടൂല്‍നോര്‍ത്ത്, പുതിയങ്ങാടി ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്റസ – പുതിയങ്ങാടി (കണ്ണൂര്‍), ദാറുല്‍ ഈമാന്‍ മദ്റസ – നരിപ്പറ്റ റോഡ്, മദ്റസത്തുല്‍ ഇലാഹിയ്യ – കൊയിലാണ്ടി, ശംസുല്‍ ഹുദാ മദ്റസ – കലിയമ്പലത്ത് (കോഴിക്കോട്), ഹയാത്തുല്‍ ഇസ്ലാം മദ്റസ – മുണ്ടക്കല്‍, സ്റ്റെപ്സ് ഇംഗ്ലീഷ് സ്‌കൂള്‍ മദ്റസ – തുറക്കല്‍, ഫാത്തിമ സഹ്റ മദ്റസ – പാറാച്ചോല, മൗണ്ട്ഹിറ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മദ്റസ – കഞ്ഞിപ്പുര നൂറുദ്ധീന്‍ മദ്റസ – കുറ്റിപ്പാല (മലപ്പുറം), റിയാളുല്‍ ഉലൂം മദ്റസ – തൊട്ടാപ്പ് സുനാമി കോളനി, റഹ്മത്ത് മദ്റസ – തൊഴിയൂര്‍, ഒലീവ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ മദ്റസ – ഒന്നാം കല്ല്, ഹിദായത്തുല്‍ ഇസ്ലാം മദ്റസ – അത്താണി (തൃശൂര്‍), മുനവ്വിറുല്‍ ഇസ്ലാം മദ്റസ – പള്ളിയാല്‍തൊടി, മജ്ലിസുന്നൂര്‍ മദ്റസ – നെല്ലിക്കുറുഗ്ഗി വടക്കുമുറി, മദ്റസത്തുല്‍ ബിലാല്‍ – പാതിരിക്കോട്, ഹിദായത്തുല്‍ ഇസ്ലാം മദ്റസ – തുവ്വശ്ശേരിക്കുന്ന്, മദ്റസത്തുതഖ്വ – പനമണ്ണ തിയ്യാടിക്കുന്ന് (പാലക്കാട്), മദ്റസത്തുല്‍ അഖ്ലാഖുല്‍ അദബിയ്യ – മങ്കോട്ട് ചിറ (ആലപ്പുഴ), തജ്വീദുല്‍ ഖുര്‍ആന്‍ മദ്റസ – കുഴിവിള (തിരുവനന്തപുരം), ബിദായ കെ.എം.സി.സി. മദ്റസ – അല്‍ബിദായ എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യുട്ടീവ് അംഗമായിരുന്ന ടി.കെ. ഇബ്രാഹീം കുട്ടി മുസ്ലിയാരുടെ മരണം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്ക് മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞി ഹാജിയെ തെരഞ്ഞെടുത്തു. 1960ലെ വഖഫ് ആക്ട് പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ രജിസ്തര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരുന്ന അഗതി-അനാഥ മന്ദിരങ്ങള്‍ ജെ.ജെ. ആക്ട് പ്രകാരം വീണ്ടും രജിസ്തര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ സമസ്ത സുപ്രീം കോടതിയില്‍ നടത്തിയ നിയമ പോരാട്ടത്തിന് ഉണ്ടായ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെ യോഗം സ്വാഗതം ചെയ്തു. സമസ്തയുടെ സ്ഥാപനങ്ങള്‍ക്ക് വേണ്ടി കോടതികളില്‍ നിയമപോരാട്ടം നിയമജ്ഞരെയും സമസ്തയുടെ ലീഗല്‍ അഡൈ്വസര്‍ അഡ്വ: മുഹമ്മദ് ത്വയ്യിബ് ഹുദവിയെയും യോഗം അഭിനന്ദിച്ചു. ജൂലായ് 15 മുതല്‍ ആഗസ്ത് 15 വരെ നടക്കുന്ന സുപ്രഭാതം പ്രചാരണ കാമ്പയിന്‍ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍, പി.പി. ഉമര്‍ മുസ്ലിയാര്‍, എം.എ. ഖാസിം മുസ്ലിയാര്‍, കെ.ടി. ഹംസ മുസ്ലിയാര്‍, എം.എം. മുഹ്യദ്ദീന്‍ മൗലവി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, ടി.കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, എം.സി. മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

Sharing is caring!