മലപ്പുറം ജില്ലയോടുള്ള അവഗണന ലീഗിന്റെ പരാജയം. എസ്.ഡി.പി.ഐ
മലപ്പുറം: മലപ്പുറം ജില്ല നേരിടുന്ന അവഗണനയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം മുസ്ലിം ലീഗിനാണെന്നും അത് മറച്ച് വെക്കാന്‍ വേണ്ടി ലീഗ് നടത്തുന്ന സമരങ്ങള്‍ പ്രഹസനമാണെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു തിരൂര്‍ റെയില്‍വെ സ്റ്റേഷന്, കരിപ്പൂര്‍ വിമാനത്താവളം എന്നിവയില്‍ പ്രതിസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരാണെങ്കില്‍ മതിയായ പ്ലസ്ടു സീറ്റുകളനുവദിക്കാതെ ജില്ലയെ അവഗണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പും റെയില്‍വേ വകുപ്പും കൈകാര്യം ചെയ്യുന്ന സമയത്തും ഇതുതന്നെയായിരുന്നു അവസ്ഥ ഇപ്പോള്‍ ഇതിനെതിരെ നിയമനിര്‍മ്മാണ സഭകളില്‍ പ്രതിഷേധിക്കുന്നതിലും അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും ലീഗ് പരാജയപ്പെട്ടിരിക്കുന്നു. ജനപ്രതിനിധികള്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കാതെ സമരവുമായി തെരുവിലിറങ്ങുന്നത് ജനവഞ്ചനയാണ്. വീഴ്ച സമ്മതിച്ച് മുസ്ലിം ലീഗ് എംഎല്‍എമാരും എംപിമാരും മലപ്പുറം ജനതയോട് മാപ്പ് ചോദിക്കുകയാണ് വേണ്ടതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജില്ലാപ്രസിഡണ്ട് സി പി എ ലത്തീഫ് , എ കെ അബ്ദുല്‍ മജീദ്, അഡ്വ.സാദിഖ് നടുത്തൊടി,എം പി മുസ്തഫ മാസ്റ്റര്‍ ,അഹമ്മദ് നിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]