പ്രകൃതി ദുരന്തമായി കണക്കാക്കി നഷ്ടപരിഹാരം നല്‍കണം: വി.അബ്ദുറഹിമാന് എം.എല്‍.എ

താനൂര്‍: കഴിഞ്ഞ ദിവസം പൊന്നാനിയിലും പടിഞ്ഞാറേക്കരയിലും ചെറുതും വലുതുമായ ഒട്ടേറെ മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നത് പ്രകൃതി ദുരന്തമായി കണക്കാക്കണമെന്ന് താനൂര്‍ എം.എല്‍.എ അബ്ദുറഹിമാന് പറഞ്ഞു.
കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ച മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങള്‍ കടലില്‍ ഇറക്കാതെ പൊന്നാനി പുഴയില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. പുഴയിലുണ്ടായ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് വള്ളങ്ങള്‍ കടലില്‍ എത്തി തകരുകയായിരുന്നു. അതുകൊണ്ട് പ്രത്യേക പരിഗണന ഈ വിഷയത്തില്‍ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RECENT NEWS

പൊന്നാനി-ചാവക്കാട് പാതയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പൊന്നാനി: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പൊന്നാനി ആനപ്പടി സ്വദേശി മമുട്ടിയുടെ മകന് മുത്തലിബ് (40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ ടോറസ് [...]