പ്രണയം നടിച്ച് ഫോട്ടോപകര്‍ത്തി പെണ്‍കുട്ടിയെഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിപിടിയില്‍

പ്രണയം നടിച്ച് ഫോട്ടോപകര്‍ത്തി പെണ്‍കുട്ടിയെഭീഷണിപ്പെടുത്തി  പീഡിപ്പിച്ച ശേഷം ഗള്‍ഫിലേക്ക്  കടക്കാന്‍ ശ്രമിച്ച പ്രതിപിടിയില്‍

പെരുമ്പടപ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. മാറഞ്ചേരി വടമുക്ക് സ്വദേശി നടുക്കാട്ടില്‍ ഇസ്ഹാഖാ(29) ണ് പോക്‌സോ കേസില്‍ പെരുമ്പടപ്പ്‌പൊലീസിന്റെ പിടിയിലായത്.
ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മാറഞ്ചേരി മുക്കാല അധികാരിപ്പടിയില്‍ വെച്ചാണ് പെരുമ്പടപ്പ് പൊലീസ് വര്‍ഷങ്ങളള്‍ക്ക് മുമ്പ് പ്രണയം നടിച്ച് ഫോട്ടോപകര്‍ത്തുകയും, തുടര്‍ന്ന് ഇയാള്‍വിദേശത്ത് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.തുടര്‍ന്ന് ലീവിന് നാട്ടിലെത്തിയ ഇയാള്‍ ഫോട്ടോദുരുപയോഗം ചെയ്യുമെന്ന് നിരന്തരമായിഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജൂലൈ ഒന്നിന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും, ചൈല്‍ഡ് ലൈന്‍ പെരുമ്പടപ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു..ലീവ് കഴിഞ്ഞ് വിദേശത്തേക്ക് തിരികെ മടങ്ങുന്നതിനിടെയാണ് മാറഞ്ചേരി മുക്കാലയില്‍ വെച്ച് പിടികൂടിയത്.

Sharing is caring!