എസ്ഡിപിഐക്ക് വക്കാലത്തുമായി കെ.പി.എ മജീദ്‌വന്നത് സംശയാസ്പദം: സി.പി.എം

എസ്ഡിപിഐക്ക്  വക്കാലത്തുമായി  കെ.പി.എ മജീദ്‌വന്നത്  സംശയാസ്പദം: സി.പി.എം

മലപ്പുറം: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവധത്തെ തുടര്‍ന്ന് തീവ്രവാദ ശക്തികള്‍ക്കെതിരായ ജനരോഷം തിരിച്ചുവിടാന്‍ മുസ്ലിംലീഗ് കള്ളക്കഥ പരത്തുകയാണെന്ന് സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു. സിപിഐ എമ്മിന് എസ്ഡിപിഐ ബന്ധമെന്ന നുണക്കഥയുമായി മജീദ് രംഗത്തുവന്നത് എസ്ഡിപിഐ രക്ഷക്കാണ്. പാവപ്പെട്ട വിദ്യാര്‍ഥിയെ അരുംകൊലചെയ്ത മുസ്ലിംതീവ്രവാദികള്‍ക്കെതിരെ നാടെമ്പാടും വലിയ ജനരോഷമാണുയര്‍ന്നിട്ടുള്ളത്. ഈ ഹീനശക്തികളെ ഒറ്റപ്പെടുത്താനും മതനിരപേക്ഷതയും സമാധാനവും സംരക്ഷിക്കാനുള്ള ജനജാഗ്രത സജീവമാകയാണ്. ഈ സാഹചര്യത്തില്‍ എസ്ഡിപിഐ വക്കലാത്തുമായി ലീഗ് സമസ്ഥാന ജനറല്‍ സക്രട്ടറി രംഗത്തുവന്നത് സംശയാസ്പദമാണ് .ഉപകാരസ്മരണയാണ് മജീദിന്റെ വരവെന്നത് നിശ്ചയം. എസ്ഡിപിഐയുമായി സിപിഐ എമ്മിന തെരഞ്ഞെടുപ്പുകളില്‍ ബന്ധമില്ലെന്നത് പലകുറി വ്യക്തമാക്കിയതാണ്. പറപ്പൂരിലടക്കം ഒരു പഞ്ചായത്തിലും എസ്ഡിപിഐ യെ കൂട്ടി ഭരിക്കുന്നില്ല.
പറപ്പൂരില്‍ സിപിഐ എം ജനകീയമുന്നണിയായി മത്സരിച്ചാണ് വിജയിച്ചത്. ഭരിക്കുന്നതും ജനകീയ മുന്നണിയാണ്. സ്റ്റാന്‍ഡിംഗ്‌സ്വ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സൈഫുന്നിസ എസ്ഡിപിഐക്കാരിയാണെന്ന് മു ദ്രത്തിയിരിക്കയാണ് മജീദ്. ഇത് പച്ചക്കള്ളമാണ്. സ്വതന്ത്രസ്ഥാനാര്‍ഥിയയാണ് സൈഫുന്നിസ മത്സരിച്ചത്. ലോകോളേജ് വിദ്യാര്‍ഥിയായിരക്കവെ എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നു. വര്‍ഗീയ-തീവ്രവാദശക്തികളുമായി ബന്ധമില്ലെന്നത് സിപിഐ എമ്മിന്റെ രാഷ്ട്രീയ നിലപാടാണ്. അതില്‍ വെള്ളംചേര്‍ത്ത് ഒരു തദ്ദേശസ്ഥാപനത്തിലും കുട്ടുകെട്ടില്ല. മതമൗലിക-വര്‍ഗീയശക്തികളുമായി യാതൊരു ബന്ധവും സഖ്യവുമില്ലെന്ന് പ്രസിഡന്റടക്കംപറപ്പൂര്‍ പഞ്ചായത്ത് ഭരണത്ത് ഭരണസമിതി ബുധനാഴ്ച പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇക്കാര്യത്തില്‍ സിപിഐ എമ്മിന് ഒന്നും ഒളിച്ചുവെക്കാനില്ല. ലീഗിന് പഞ്ചായത്ത് നഷ്ടമായാല്‍ തീവ്രവാദബന്ധമാരോപിപിക്കുന്നത് പരാജയം മറച്ചുവെക്കാനാണ്. കാലങ്ങളായി തുടരുന്ന ഇത്തരം പ്രചാരത്താല്‍ തകര്‍ച്ചക്ക് മറയിടാന്‍ മജീദിനും കൂട്ടര്‍ക്കുമാകില്ല. പറപ്പൂര്‍ പറയുന്ന മജീദ്‌കൊണ്ടോട്ടിയില്‍ എസ്ഡിപിഐ വോട്ട്‌ചെയ്തപ്പോള്‍ നഗരസഭാ ചെയര്‍മാന്‍ പദം വരാജിവെച്ച പാര്‍ടിയാണ്‌സിപിഐ എം എന്നത് മറക്കരുത്.പാര്‍ടി നയത്തിന് വിരുദ്ധമായി കൂട്ടുകെട്ടുണ്ടാക്കിയ ഘടകങ്ങള്‍ക്കെതിരെ ജില്ലയില്‍ നേരത്തെ കര്‍ശന നടപി സ്വീകരിച്ച പാര്‍ടിയുമാണ് സിപിഐ എം. ്
ഫെബ്രുവരി ഒന്നിനായിരുന്നു കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്. സിപിഎൈ എം സ്ഥാനാര്‍ഥി വി ഗീത വോട്ടെടുപ്പില്‍ വിജയിച്ചു് എന്നാല്‍ എസ്ഡിപിഐയുടെ ഒരംഗത്തിന്റെ വോട്ട്ട്ടി കിട്ടിയത് മനസിലാക്കി ആ നിമിഷം സ്ഥാനം രാജിവെച്ചു. തീവ്രവാദസഹായത്താല്‍ നഗരഭരണം വേണ്ടെന്ന് വെച്ച് വലിച്ചെറിഞ്ഞ പാര്‍ടിയെ പഞ്ചായത്തിലെ ഇല്ലാസഖ്യക്കഥ പറഞ്ഞ് അവഹേളിക്കുന്നത് രാഷ്ട്രീയമാന്യതക്ക് ചേര്‍ന്നതല്ല.
അതേസമയം മലപ്പുറം ലോകസഭാതെരഞ്ഞെടുപ്പിലടക്കം എസ്ഡിപിഐ പിന്തുണയും വോട്ടും സ്വീകരിച്ചവരാണ് ലീഗ്. 2016 ഏപ്രിലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ടി പിന്തുണയുണ്ടായിരുന്നു. എസ്ഡിപിഐക്ക് 2014ലെ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് 47853വോട്ടുണ്ടായിരുന്നു. വെല്‍ഫെയറിന് 29,216ഉം. ഈ രണ്ടുംവോട്ടുംസ്വീകരിച്ചാണ് കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ എംപി പദത്തിലിരിക്കുന്നത്. 2014ല്‍ പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ തീവ്രവാദശക്തികളുമായി ബന്ധമുണ്ടാക്കിയതും വോട്ട്ങ്ങി വാങ്ങിയതും പരക്കെ ചര്‍ച്ചയായതാണ്. അക്രമക്കേസുകളില്‍ എസ്ഡിപിഐയെ എന്നുംസഹായിച്ചതും ലീഗ് നേതാക്കളാണ്. വാട്‌സാപ് ഹര്‍താലിലുള്‍ശപ്പടെ ലീഗ് ഇവരുടെ വക്കാലത്തും തുണയും ഏറ്റെടുത്തു. രാത്രി എസ്ഡിപിഐ പകല്‍ ലീഗ് എന്നതാണ് മലപ്പുറത്തെ അനുഭവമെന്നത് കോണ്‍ഗ്രസുകാരടക്കം പറയുന്ന വസ്തുതയാണ്. ഇക്കാര്യം ലീഗിന് നിഷേധിക്കാനാകുമോ. നൂറുകണക്കിന് ലീഗ് അമഗങ്ങള്‍ എസ്ഡിപിഐയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്് .അക്രമത്തിനും കൊള്ളക്കും തീവ്രവാദപ്രവര്‍ത്തനത്തിനുംഇവര്‍ക്ക് ബലം ലീഗാണ്് ലീഗില്‍ എസ്ഡിപിഐയുടെ ഒരംഗവുമില്ലെന്ന് മജീദടക്കം നേതാക്കള്‍ക്ക് തുറന്നുപറാനാകുമോ. ിരട്ടഅമഗത്വമുള്ള ലീഗുകാരായ നിരവധി എസ്ഡിപിഐക്കാരെ ചുണ്ടിക്കാട്ടിയാല്‍ നടപടിക്ക് നേതൃത്വം സന്നദ്ധമാകുമോ അതുണ്ടാകില്ലെന്ന് ഉറപ്പാണ്. കാരണം മലപ്പുറത്ത് തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന തിരിച്ചടിയില്‍ നിന്ന് കരകേറാന്‍ എസ്ഡിപിഐ യെ ആയുധമ്മാക്കയാണ് ലീഗ്. അതിനാല എസ്ഡിപിഐയെ തള്ളാന്‍ ലീഗിന് സാധിക്കില്ല് മതനിരപേക്ഷതശക്കതിരായുള്ള ഈ ഛിദ്രശക്തികളുമായുള്ള ബന്ധം ലീഗ് ഒഴിയാന്‍ സന്നദ്ധമായശേഷമാണ് സിപിഐ എമ്മിനെ ഉപദേശിക്കേണ്ടത്.എസ്ഡിപിഐയെപ്പോലെ ഹിന്ദുവര്‍ഗീയശക്തികളായ ആര്‍എസ്എസും ബിജെപിയുമായും തരാതരംസഖ്യമുണ്ടാക്കിയ പാരമ്പര്യമാണ് ലീഗിനുള്ളത്.1991-ല്‍ ബേപ്പൂരിലെ കോലീബി സഖ്യത്തിലൂടെ ആര്‍എസ്എസുകാരനായ മാധവന്‍കുട്ടിയെസ്ഥാനാര്‍ഥിയാക്കിയതിന് മുന്നിലും പിന്നിലും ലീഗ് നേതാക്കളായിരുന്നു. ലീഗ്‌നേതാവ് കുന്നത്ത് ആലിക്കോയയെ പിന്‍വലിപ്പിച്ചാണ് മാധവന്‍കുട്ടിയെ കുഞ്ഞാലിക്കുട്ടിയും മറ്റും സ്വതന്തനാക്കിയത്.വള്ളിക്കുന്ന് പഞ്ചായത്തില്‍ ഇപ്പോളും ബിജെപി സഹായത്തിലാണ് ലീഗ് ഭരണം. കൂടാതെ വിധ്വംസക പ്രവര്‍ത്തനത്തിലേര്‍പ്പെട്ട എന്‍ഡിഎഫ്.എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ ലീഗ് മന്ത്രിമാര്‍ ഇടപെട്ട് കേസ് പിന്‍വലിപ്പിച്ചത് ഉമ്മന്‍ചാണ്ടി ഭരണത്തിലായിരുന്നു.ഈ വിധത്തില്‍ തരാതരംഎന്‍ഡിഎഫ്-എസ്ഡിപിഐ- ആര്‍എസ്എസ്-ബിജെപി സഖ്യമുണ്ടാക്കി അധികാരം പങ്കിട്ട ലീഗിന്റെ അവസരവാദവും കാപട്യംഅണികളും ജനവും തിരിച്ചറിയുന്നുണ്ട്. അതിനാല്‍ ലീഗിപ്പോള്‍ നടത്തുന്നത് ചെകുത്താന്‍ വേദമോതുന്നതിന് തുല്ല്യമാണെന്നും മോഹന്‍ദാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Sharing is caring!