യുവാക്കള്‍ രാഷ്ട്രീയത്തിന്റെ മൂല്യം സംരക്ഷിക്കുന്നവരാകണം: കുഞ്ഞാലികുട്ടി

യുവാക്കള്‍ രാഷ്ട്രീയത്തിന്റെ  മൂല്യം സംരക്ഷിക്കുന്നവരാകണം:  കുഞ്ഞാലികുട്ടി

മലപ്പുറം: മൂല്യങ്ങള്‍ നഷ്ടപ്പെടാത്ത രാഷ്ട്രീയ ബോധമുള്ളവരായി യുവാക്കള്‍ മാറണമെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.ക്കെ.കുഞ്ഞാലികുട്ടി എം.പി പറഞ്ഞു. മുസ്്ലിംയൂത്ത് ലീഗ് യുവജന യാത്രയുടെ മലപ്പുറം ജില്ലാ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. തീവ്രവാദത്തിനെതിരെയും അക്രമ രാഷ്ട്രിയത്തിനെതിരെയും ജനാധിപത്യ മാര്‍ഗ്ഗത്തില്‍ പതിറ്റാണ്ടുകളായി പോരാടിയതു കൊണ്ട് മുസ്്ലിംലീഗിന് തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയമായ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഘടനാപരമായ നഷ്ടങ്ങള്‍ക്കപ്പുറം രാജ്യത്തിന്റേയും സമൂഹത്തിന്റേയും താല്‍പര്യങ്ങള്‍ക്കാണ് മുസ്്ലിംലീഗ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. അക്രമ പ്രവര്‍ത്തനങ്ങള്‍ മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും എതിര്‍ക്കപ്പെടേണ്ടതുണ്ട്. ജനാധിപത്യവിരുദ്ധ സംഘടനകളെ ഒറ്റപ്പെടുത്താന്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ധേഹം കൂട്ടി ചേര്‍ത്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷത വഹിച്ചു. മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, അഡ്വ: യു.എ. ലത്തീഫ്, പി.എം.എ സലാം, അബദുറഹിമാന്‍ രണ്ടത്താണി, എം.എല്‍.എമാരായ അഡ്വ.കെ.എന്‍.എ ഖാദര്‍, പി.അബ്ദുല്‍ ഹമീദ്, ടി.വി.ഇബ്രാഹിം, എ.പി.ഉണ്ണികൃഷ്ണന്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, ഇസ്മായില്‍ വയനാട്, ടി.വി.അഷ്റഫലി, അഷ്റഫ് കോക്കുര്‍, ഉമ്മര്‍ അറക്കല്‍, നൗഷാദ് മണ്ണിശ്ശേരി, കെ.ടി.അഷ്റഫ്, വി.ടി.സുബൈര്‍ തങ്ങള്‍, ശരീഫ് കുറ്റുര്‍, അമീര്‍ പാതാരി, എന്‍.കെ.അഫ്സല്‍ റഹ്മാന്‍, വി.കെ.എം ഷാഫി, എം.കെ.സി നാഷാദ്, ഗുലാം ഹസന്‍ ആലംഗീര്‍, ബാവ വിസപ്പടി, എന്‍.എ.കരീം, കെ ഷാജു, സിറാജ് നദ്വി പ്രസംഗിച്ചു. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഡ്വ യു.എ ലത്തീഫ് ജനറല്‍ കണ്‍വീനറുമായി 101 അംഗ സംഘാകെ സമിതി രൂപീകരിച്ചു.

Sharing is caring!