തലമുറകള്‍ക്ക് അന്നം ഊട്ടിയ അമ്മ ഓര്‍മ്മയായി

തലമുറകള്‍ക്ക്  അന്നം ഊട്ടിയ  അമ്മ ഓര്‍മ്മയായി

രാമപുരം: പള്ളിക്കൂടത്തിലെ ഊട്ടുപുരയില്‍ നിന്ന് തലമുറകള്‍ക്ക് അന്നമൂട്ടിയ ലക്ഷമി അമ്മ (75) ഓര്‍മ്മയായി ,വടക്കാങ്ങര ജി.എം.എല്‍.പി.സ്‌കൂളില്‍ കഴിഞ്ഞ നാല്പത് വര്‍ഷമായി പാചക തൊഴിലാളിയായി സേവനമനുഷ്ടിക്കുന്ന പുന്നക്കാട്ട് ലക്ഷ്മി അമ്മ കഴിഞ്ഞ ദിവസമാണ് നിര്യാതയായത്. മരിക്കുന്നതിന്റെ മണിക്കൂറുകള്‍ മുന്‍മ്പ് വരെ ഊട്ടുപുരയില്‍ കര്‍മ്മനിരതയായ അമ്മയുടെ വിയോഗം വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും അധ്യാപകരേയും അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തി. ഒരു ദിവസം പോലും മുടക്കം കൂടാതെ തന്റെ സ്വാന്തം കൈപുണ്യത്തില്‍രുചികരമായ ഭക്ഷണം വിളമ്പിയിരുന്ന അമ്മ യോടുള്ള ആദരസൂചകമായി സ്‌കൂളിന് ഇന്നലെ അവധി നല്‍കി. ഉച്ച യോടെ ഷൊര്‍ണൂര്‍ ശാന്തിതീരം ഐവര്‍മീത്തിലാണ് അന്ത്യകര്‍മ്മങ്ങള്‍ നടന്നത്, സ്‌കൂള്‍ പി.ടി.എ.പൗരസമിതി സംയുക താഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷംലക്ഷമി അമ്മയെ ആദരിചിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.യാണ് ഉപഹാരം സമ്മാനിച്ചിരുന്നത്.ുവീീേ.: വടക്കാങ്ങര ജി.എം.എല്‍.പി.സ്‌കൂളിലെ പാചകക്കാരിലക്ഷ്മി അമ്മ യെ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ആദരിക്കുന്നു.

Sharing is caring!