പോലിസിനെ ഉപയോഗിച്ച് എസ്.ഡി.പി.ഐയെ ഒതുക്കാമെന്നത് സി.പി.എമ്മിന്റെ ദിവാസ്വപ്‌നമെന്ന് എസ്.ഡി.പി. ഐ ജില്ലാ സെക്രട്ടറിയേറ്റ്

പോലിസിനെ ഉപയോഗിച്ച്  എസ്.ഡി.പി.ഐയെ ഒതുക്കാമെന്നത്  സി.പി.എമ്മിന്റെ ദിവാസ്വപ്‌നമെന്ന് എസ്.ഡി.പി. ഐ ജില്ലാ സെക്രട്ടറിയേറ്റ്

മലപ്പുറം: എറണാംകുളം മഹാരാജാസ് കോളേജിലുണ്ടായ അനിഷ്ട സംഭവത്തിന്റെ മറവില്‍ പോലീസിനെ ഉപയോഗിച്ച് എസ്.ഡി പി ഐ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാമെന്നത് സി.പി.എമ്മിന്റെ ദിവാസ്വപ്നമാണെന്ന് എസ്.ഡി.പി. ഐ ജില്ലാ സെക്രട്ടറിയേറ്റ്.
നാട്ടില്‍ ക്രമസമാധാനം ഉറപ്പുവരുത്തേണ്ട പോലീസ് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അജണ്ട നടപ്പാക്കാന്‍ സമാധാനം തകര്‍ക്കുകയാണ്.
അണികളിലെ ചോര്‍ച്ച തടയാന്‍ ഭരണത്തിന്റെ മറവില്‍ അതിക്രമം കാണിക്കുന്ന സി.പി.എം കനത്ത വില നല്‍കേണ്ടി വരും.
അസമയങ്ങളില്‍ പരിശോധനക്കെന്ന പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തുന്ന പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല.

പോലീസ് നടപടികള്‍ വ്യക്തി സ്വാതന്ത്ര്യത്തെ യും മനുഷ്യാവകാശങ്ങളെയും ലംഘിച്ച് കൊണ്ടാവരുത്. സി.പി.എമ്മിന്റെ ബി ടീമായി പോലീസ് പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവും സംഘര്‍ഷവും ഉണ്ടാക്കും .അന്വേഷണത്തിന്റെ ഭാഗമായുള്ള പോലീസ് നടപടികളെ അംഗീകരിക്കുന്നതോടൊപ്പം അതിന്റെ മറവില്‍ നടത്തുന്ന അതിക്രമങ്ങളെ ന്യായീകരിക്കാനാവില്ല.

പോലിസ് നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

Sharing is caring!