പെരിന്തല്മണ്ണയില് കിണറ്റില്വീണയാളെ യുവാക്കള് രക്ഷപ്പെടുത്തി
പെരിന്തല്മണ്ണ : കിണറ്റില് വീണയാളെ യുവാക്കള് രക്ഷപ്പെടുത്തി. പാലാത്തോളില് നിന്നും വരനോടൊപ്പം ചെര്പ്പുളശ്ശേരിയിലെ വധുവിന്റെ
വീട്ടിലേക്കു പോയ വിവാഹ സംഘത്തില് പെട്ട യുവാക്കളാണ് നെല്ലായ റേഷന്കടക്കു സമീപം അബദ്ധത്തില് കിണറ്റില് വീണയാള്ക്കു രക്ഷകരായത് . കിണറ്റില് വീണയാളുടെ സഹോദരനാണ് റോഡിലിറങ്ങി കിണറ്റില് വീണയാളെ രക്ഷപ്പെടുത്താന് സഹായം ചോദിച്ചത് . ഉടന് വണ്ടി നിര്ത്തി കയറും കോണിയുമെല്ലാമെത്തിച്ചു കിണറ്റില് വീണയാളെ കരക്കെത്തിച്ചു .വീഴ്ച്ചയില് കാലിനു പരിക്ക് പറ്റി അവശനായ ആളെ ഒരു മണിക്കൂര് നേരത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് കരക്കെത്തിച്ചത് . റോഡപകടങ്ങളില് പെട്ടും മറ്റും രക്ഷിക്കാനാളില്ലാതെ ആളുകള്
മരണത്തിനു കീഴടങ്ങേണ്ടി വരുന്ന വര്ത്തമാന കാലത്ത് മനുഷ്യത്ത്വത്തിനു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് അക്ബര് , ശരീഫ് , റഹീം ,ഷബീര് എന്നിവര് …
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]