ഇടത്‌സര്‍ക്കാറിന്റെവാഗ്ദാന ലംഘനം തുടര്‍ക്കഥ: എ.പി അനില്‍കുമാര്‍

ഇടത്‌സര്‍ക്കാറിന്റെവാഗ്ദാന ലംഘനം  തുടര്‍ക്കഥ: എ.പി അനില്‍കുമാര്‍

മലപ്പുറം: ഇടതുപക്ഷ സര്‍ക്കാരിന്റെ വാഗ്ദാന ലംഘനം തുടര്‍ക്കഥയാകുന്നുവെന്ന് എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. കെ പി എസ് ടി എ ജില്ലാ ആസ്ഥാനത്ത് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, സ്‌കൂള്‍ മാനേജര്‍മാരുടെ ശിക്ഷാ അധികാരം എടുത്തുകളയുക, അധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് ശമ്പളം നല്‍കുക, ബ്രോക്കണ്‍ സര്‍വ്വീസ് പ്രശ്നം പരിഹരിക്കുക, കുടിശ്ശിക ക്ഷാമബത്ത മുഴുവനായി അനുവദിക്കുക, ശമ്പള കമ്മീഷനെ നിയമിക്കുക, അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുക, സംസ്ഥാനത്തിനുള്ള വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തുക, പാക്കേജില്‍ ഉള്‍പ്പെട്ട അധ്യാപകരുടെ മുന്‍കാല സര്‍വ്വീസുകള്‍ പരിഹരിക്കുക, എല്ലാ സ്‌കൂളുകളിലും കമ്പ്യൂട്ടര്‍ അധ്യാപകരെ നിയമിക്കുക, ഭാഷ, സ്പെഷ്യലിസ്റ്റ് അധ്യാപക- വിദ്യാര്‍ത്ഥി അനുപാതം കുറക്കുക, മുഴുവന്‍ പ്രധാന അധ്യാപകരെയും പ്രിന്‍സിപ്പല്‍മാരെയും ക്ലാസ് ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ 18 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ പി എസ് ടി എ മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ഉപജില്ലാ പ്രസിഡണ്ട് കെ ഹാരിസ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി ടി ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. വി പി ഫിറോസ്, ടി ജെ ജെയിംസ്, ഐബി മാത്യു, വി രഞ്ജിത്, കെ മോഹന്‍ദാസ്, എം കെ സതീശന്‍, കെ വി മനോജ്കുമാര്‍, കെ അബ്ബാസലി, കെ. എം അബ്ദുള്ള, സുബോധ് പി ജോസഫ്, റിഹാസ് നടുത്തൊടി തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി സജില്‍കുമാര്‍ ടി വി സ്വാഗതവും മുജീബ് റഹ്മാന്‍ നന്ദിയും പറഞ്ഞു.

Sharing is caring!