തലമുറകളുടെ സംഗമമായി മലപ്പുറത്ത് പൂക്കോയ തങ്ങള്‍ സ്മരണ

മലപ്പുറം: പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വേര്‍പാടിന്റെ 43-ാം വാര്‍ഷത്തില്‍ മലപ്പുറത്ത് ഒത്തുചേര്‍ന്ന സ്മരണാ സംഗമം തലമുറകളുടെ ഒത്തുചേരലായി. നാടിനും സമുദായത്തിനും സംഘടനക്കുംവേണ്ടി പൂക്കോയ തങ്ങളും പൂക്കോയതങ്ങളുടെ കാലഘട്ടവും സഹിച്ച ത്യാഗകഥകള്‍ സംഗമം അനുസ്മരിച്ചു. മൂന്ന് പതിറ്റാണ്ടോളമായി മലപ്പുറത്ത് മുടക്കമില്ലാതെ തുടര്‍ന്ന് വരുന്ന സ്മരണാ സംഗമത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ സംബന്ധിച്ചു ഓര്‍മകള്‍ പങ്കുവെച്ചു. മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹാന്മാരായ മഹത്വ്യക്തികളെ അനുസ്്മരിക്കുമ്പോള് അവര്‍ കഴിഞ്ഞുപോയ കാലഘട്ടത്തെയും അവര്‍ സമൂഹത്തിന് പകര്‍ന്ന നന്മകളെയും അടുത്തറിയാനും അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാനും പുതുതലമുറക്ക് സാധിക്കുമെന്ന് തങ്ങള്‍ പറഞ്ഞു. കാലം കടന്നുപോകും, എല്ലാം മാറ്റങ്ങള്‍ക്ക് വിധേമാകുമ്പോഴും സമൂഹത്തിന് വേണ്ടി ജീവിക്കുകയും ത്യാഗം ചെയ്യുകയും ചെയ്തവര്‍ എന്നും ഓര്‍മിക്കപ്പെടും. ആ ഓര്‍മകള്‍ മാറ്റമില്ലാതെ കാലത്തെ അതിജയിച്ച് നില്കും. ഇത്തരത്തില്‍ എന്നുമോര്പ്പിക്കപ്പെടുന്ന, സൂമുഹത്തിന് വേണ്ടിയുള്ള നന്മയായി നമ്മുടെ ജീവിതം മാറണമെന്നും തങ്ങള്‍ പറഞ്ഞു. കൊളത്തൂര്‍ ടി.മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രതിസന്ധി ഘട്ടത്തില്‍ പൂക്കോയതങ്ങള്ക്കൊപ്പം ഉറച്ചുനിന്ന വടക്കേമലബാറില്‍ മുസ്്ലിംലീഗിന് കരുത്തുപകര്‍ന്ന മുന്‍നിര പ്രവര്‍ത്തകനും കണ്ണൂര്‍ ജില്ലാ മുസ്്ലിംലീഗ് കമ്മിറ്റിയുടെ ആദ്യാകല ജില്ലാ ജോ.സെക്രട്ടറിയുമായിരുന്ന ബി.പി അബൂബക്കറിനെ സയ്യിദ് സാദിഖലി തങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും ചേര്‍ന്ന് ഷാള്‍ അണിയിച്ച് ആദരിച്ചു. മുസ്്ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എന്നിവര്‍ അനുസ്്മരണ പ്രസംഗം നടത്തി. സി.പി സൈതലവി സ്വാഗതം പറഞ്ഞു. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, പി.കെ ബാലത്തില്‍ ബാപ്പു. കെ.പി മുഹമ്മദ് കുട്ടി, സി.ടി അവറാന് കുട്ടി, ടി.പി അബ്ദുല്‍ അസീസ് വാഴക്കാട്, കാടേരി അബ്ദുല്‍ അസീസ്, എ.കെ മുസ്തഫ, സി.എച്ച് ഹംസമാസ്റ്റര്‍, കെ.പി.എം ബഷീര്‍ വാഴക്കാട്, പി.എ സലാം, മുജീബ് കാടേരി, വി.മുസ്തഫ, അഡ്വ.കാരാട്ട് അബ്ദുറഹ്്മാന്, യു.എ ഷബീര്‍, വി. മുസ്തഫ, കെ.ഉണ്ണീന്‍കുട്ടി, നാസര്‍ മറ്റത്തൂര്‍, കെ.എന്‍.എ ഹമീദ്, ഫെബിന് കളപ്പാടന്‍ എന്നിവര്‍ സ്മരണകള്‍ പങ്കുവെച്ചു.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്