ഒറിജിനലിനെ വെല്ലുന്ന തരത്തില്‍ വൈക്കം മുഹമ്മദ് ബഷീറിനെ തത്സമയ വരയില്‍ തീര്‍ത്ത് ഒന്‍പതാം ക്ലാസുകാരി

മലപ്പുറം; ഇത് കോട്ടക്കല്‍ മലബാര്‍ ഇംഗ്ലീഷ് സ്കൂളിലെ ഒന്‍പതാംക്ലാസുകാരി ഫഹ്മിദ. ഇതുവരെ ഒരു ചിത്രപ്രദര്‍ശനമോ മത്സരങ്ങളിലോ പങ്കെടുത്തിട്ടില്ലാത്ത ഫഹ്മി ദയുടെ തത്സമയ ചിത്ര പ്രദര്‍ശനമായിരുന്നു ഇന്ന് കാലത്ത് കോട്ടക്കല്‍ ബസ്റ്റാന്റ് പരിസരത്ത് വച്ച് നടന്നത്. സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മദിനത്തോടനുബന്ധിച്ച് നടന്ന ദിനാചരണത്തിന്റെ ഭാഗമായായിരുന്നു പെയിന്റിങ്. പല വര്‍ണങ്ങളില്‍ ചായക്കൂട് തീര്‍ത്ത് അരമണിക്കൂറിനുള്ളില്‍ സാക്ഷാല്‍ ബേപ്പൂര്‍ സുല്‍ത്താന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
ചെറുപ്പം മുതലേ ചിത്രങ്ങള്‍ വരച്ചു വരുന്നു.എന്നാല്‍ അതൊന്നും അത്ര ഗൗരവമായി കണ്ടിട്ടില്ല. ഉപ്പയാണ് പ്രചോദനം. വരച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കാനാണ് കോട്ടക്കല്‍ ആട്ടേരി സ്വദേശിയായ ഫഹ്മിദ യുടെ ആഗ്രഹം.
വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും ബസ്റ്റാന്റ് പരിസരത്ത് വച്ച് നടന്നു. ദിനാചരണം കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്മാന് കെ.കെ നാസര്‍ കയ്യൊപ്പ് ചാര്‍ത്തിയായിരുന്നു തത്സമയ വരയ്ക്ക് തുടക്കമിട്ടത്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]