കേരളത്തില്‍ നടക്കുന്ന എല്ലാ അക്രമ കൊലപാതങ്ങളുടേയും ഒരു ഭാഗത്ത് സി.പി.എം: കെ.എന്‍.എ ഖാദര്‍

കേരളത്തില്‍ നടക്കുന്ന എല്ലാ അക്രമ കൊലപാതങ്ങളുടേയും ഒരു ഭാഗത്ത് സി.പി.എം:  കെ.എന്‍.എ ഖാദര്‍

മലപ്പുറം:പറപ്പൂര്‍ പഞ്ചായത്തിലെ എസ്.ഡി.പി.ഐയുമായുള്ള അവിശുദ്ധബന്ധം വെടിഞ്ഞ് സി.പി.എം മാതൃക കാണിക്കണമെന്ന് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ.
ഇന്ന് കേരളത്തില്‍ നടക്കുന്ന എല്ലാ അക്രമ കൊലപാതങ്ങളുടേയും ഒരു ഭാഗത്ത് സി.പി.എമ്മുണ്ട്. ഇതില്‍ കൊല്ലപ്പെടുന്നവര്‍ ലീഗുകാരോ, കോണ്‍ഗ്രസുകാരോ, ആര്‍.എസ്.എസുകാരോ ആകാം, ചിലപ്പോള്‍ നേരെ തിരിച്ചും ഉണ്ടാകാം. എന്നാല്‍ ഇതിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് എപ്പോഴും സി.പി.എമ്മുണ്ട്. അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. കൊലപാതകം ആരു നടത്തിയാലും അത് അംഗീകരിക്കാനാകില്ല. സി.പി.എം പുതിയ ജനാധിപത്യ പാര്‍ട്ടിയായി മാറിയില്ലെങ്കില്‍ അവര്‍ക്കിനി നിലനില്‍പില്ല. ഇത് ജനം മനസ്സിലാക്കി. അഭിമന്യൂവിന്റെ കൊലപാതകം അങ്ങേയറ്റം അപലപനീയമാണ്. ആരു ചെയ്തതായാലും അവരെ വെറുതെ വിടാന്‍ പാടില്ല. ഈ രീതിതന്നെ എല്ലാ കൊലപാതക കേസുകളും സ്വീകരിക്കപ്പെടണം . കേരളത്തില്‍ നിരവധി കൊലപാതകങ്ങളാണു നടക്കുന്നത്. ഇത്കണ്ടില്ലെന്ന് നടക്കുന്നത് നടപടിയെടുക്കാത്തതും സി.പി.എമ്മാണെന്നുംകെ.എന്‍.എ ഖാദര്‍ പറഞ്ഞു.

Sharing is caring!