മലപ്പുറം എസ്.പി ഓഫീസില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ക്ലാര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം എസ്.പി ഓഫീസില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  ക്ലാര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമം നടന്നതായി പരാതി. ആരോപണ വിധേയനായ ക്ലാര്‍ക്കിനെ അന്വേഷണ വിധേയമായി എസ്.പി. പ്രതീഷ്‌കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സസ്‌പെന്‍ഷന്‍. ഞായറാഴ്ച ഉച്ചയ്ക്ക് ഓഫീസില്‍ മൂന്നു പേര്‍ മാത്രമുളള സമയത്താണ് പീഡനശ്രമം നടന്നത്. ഒരാള്‍ പുറത്ത് പോയതോടെ ഓഫീസില്‍ ഇരയായ സ്ത്രീയും ആരോപണവിധേയനായ ക്‌ളര്‍ക്കും മാത്രമായി. പിറകില്‍ നിന്നെത്തി യുവതിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് ആരോപണം. യുവതി നിലത്ത് വീഴുകയും തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. പീഡന വിവരം അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനെയും സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി സംഘടിപ്പിച്ച പ്രത്യേക ബോഡിയേയും അറിയിച്ചെങ്കിലും അവര്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് വഴി വിവരമറിഞ്ഞ എസ്.പി ഡിവൈ.എസ്.പിയെ അന്വേഷണത്തിനായി നിയോഗിച്ചു. റിപ്പോര്‍ട്ട് എസ്.പി ഡി.ജി.പിക്ക് അയച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആരോപണവിധേയനെതിരെ ഇതുവരെയും കേസെടുത്തിട്ടില്ലെന്നാണ് വിവരം.

Sharing is caring!