ലോകകപ്പില്‍ ബ്രസീല്‍ തോല്‍ക്കുമെന്ന് പറഞ്ഞ വിദ്യാര്‍ഥിയെ നിലത്തിട്ട് ചവിട്ടി വലിച്ചു, മൊബൈല്‍ എറിഞ്ഞുടച്ചു

മലപ്പുറം: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീല്‍ തോല്‍ക്കുമെന്ന് പറഞ്ഞതായി ആരോപിച്ച് വിദ്യാര്‍ഥിയെ മദ്യപസംഘം ആക്രമിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. താനൂര്‍ എടക്കടപ്പുറം സ്വദേശി കുട്ടീരിക്കടവത്ത് ഇസ്മായിലിന്റെ മകന്‍ ഉനൈസി(17)നാണ് പരുക്കേറ്റത്. എടക്കടപ്പുറം രായിരിമംഗലം സ്‌കൂളിന് പടിഞ്ഞാറ് വശത്ത് ബീച്ചില്‍ ഫുട്‌ബോള്‍ കാണുന്നതിനിടെയാണ് കുട്ട്യാമാടത്ത് അന്‍സാറിന്റെ നേതൃത്വത്തിലുള്ളവര്‍ മദ്യപിച്ചെത്തി ഉനൈസിനെ ആക്രമിച്ചത്.

എടക്കടപ്പുറം സ്വദേശികളായ റിയാസ്, സാദിഖ്, നസ്‌റു, ഷബീബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അര്‍ജന്റീന ആരാധകനായ ഉനൈസ്, ബ്രസീല്‍ തോല്‍ക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നതായാണ് ആക്രമിക്കുന്നതിനുള്ള കാരണമായി അക്രമികള്‍ പറയുന്നത്. മുഖത്തും, പുറത്തും പരുക്കേറ്റതായും നിലത്തിട്ട് ചവിട്ടി വലിച്ചതായും മൊബൈല്‍ഫോണ്‍ എറിഞ്ഞുടച്ചതായും ഉനൈസ് പറഞ്ഞു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. താനൂര്‍ പൊലീസില്‍ പരാതി നല്‍കി. രായിരിമംഗലം എസ്.എം.എം ഹയര്‍ സെക്കന്‍ഡറി സകൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് ഉനൈസ്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *