വിടപറഞ്ഞ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് വീടൊരുക്കി വിദ്യാലയ കൂട്ടായ്മ

അരീക്കോട്: ക്യാന്‍സര്‍ പിടിപ്പെട്ട് മരണപ്പെട്ട ഉര്‍ങ്ങാട്ടിരി മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി സിനുവിന്റെ കുടുംബത്തിന് സ്‌കൂള്‍ വിദ്യാര്‍ഥി കൂട്ടായ്മയുടെ സ്‌നേഹവായ്പ്പ്. വിദ്യാര്‍ഥികള്‍ പിരിച്ചെടുത്ത രണ്ടു ലക്ഷം രൂപയും തണല്‍
ചാരിറ്റി സംഘടനയില്‍ നിന്നും ലഭിച്ച അന്‍പതിനായിരം രൂപയും സ്‌കൂള്‍ അധ്യാപകരും രക്ഷാകര്‍തൃ കമ്മിറ്റിയും സ്വരൂപിച്ചെടുത്ത കാശും കൂടെ നാലു ലക്ഷം രൂപയുടെ വീടാണ് കൂലിപ്പണിക്കാരായ സുജിത്-സിനി ദമ്പതികള്‍ക്ക് സമ്മാനിച്ചത്. സിനുവിന്റെ മരണനാന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കാനെത്തിയ അധ്യാപകരും വിദ്യാര്‍ഥികളും മണ്‍കട്ട കൊണ്ട് പണിപൂര്‍ത്തീകരിക്കാത്ത ഭിത്തികളും ടാര്‍പ്പായ കൊണ്ട് വലിച്ചു കെട്ടിയ മേല്‍ക്കൂരയുമായി കഴിച്ചു കൂട്ടുന്ന കുടുംബത്തിന്റെ ചിത്രം കണ്ടപ്പോഴാണ് വിദ്യാലയ കൂട്ടായ്മയില്‍ സ്‌നേഹ വീടെന്ന ആശയത്തിനു തിരി കൊളുത്തിയത്. ഇവരുടെ മറ്റു മക്കളായ പ്ലസ് ടു വിദ്യാര്‍ഥിനി ശില്‍പയും എട്ടാം ക്ലാസ് വിദ്യാര്‍ഥിനി രാഹുലും ഇതെ സ്‌കൂളില്‍ തന്നെയാണ് പഠിക്കുന്നത്. എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍ വീടിന്റെ താക്കോല്‍ കൈമാറി. സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന ലിജിന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കൃഷ്ണനുണ്ണി, പി.ടി.എ പ്രസിഡന്റ് ടി.സൈതലവി സംബന്ധിച്ചു.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]