എം.എസ്.എഫ് സര്‍വ്വകലാശാല മാര്‍ച്ച് തിങ്കളാഴ്ച്ച

എം.എസ്.എഫ്  സര്‍വ്വകലാശാല മാര്‍ച്ച് തിങ്കളാഴ്ച്ച

മലപ്പുറം: സര്‍വകലാശാല അധികാരികളുടെ വിദ്യാര്‍ത്ഥി പീഡനം അവസാനിപ്പിക്കുക, കായിക വിഭാഗം വിദ്യാര്‍ത്ഥികളെ വേട്ടയാടുന്ന നടപടിയില്‍ നിന്ന് അധികാരികള്‍ പിന്മാറുക, സര്‍വകലാശാല ഹെല്‍ത്ത് സയന്‍സ് കോഴ്സ് നിര്‍ത്തലാക്കാനുള്ള തീരുമാനം പുന:പരിശോധിക്കുക, സര്‍വകലാശാല ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കുക, പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ പുനസ്ഥാപിക്കുക, ഡോ: വി പി സക്കീര്‍ ഹുസൈന്റെ നിര്‍ബന്ധിത അവധി റദ്ദ് ചെയ്യുക, സര്‍വ്വകലാ ശാലയെ രാഷ്ട്രീയ വല്‍ക്കരിക്കുന്ന സിന്റികെറ്റ് നിലാപാട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് എം.എസ്.എഫ് ജില്ലാ കമ്മിറ്റി സര്‍വകലാ ശാല മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും എത്തിചേരണമെന്ന് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ്, ജനറല്‍ സെക്രട്ടറി വി.പി അഹമ്മദ് സഹീര്‍ എന്നിവര്‍ അറിയിച്ചു.

Sharing is caring!