നാഷണല്‍ പൊളിറ്റിക്‌സ് ജാര്‍ഖണ്ഡ് പ്രൊജക്ടിന് വര്‍ണ്ണാഭമായതുടക്കം

നാഷണല്‍ പൊളിറ്റിക്‌സ്  ജാര്‍ഖണ്ഡ് പ്രൊജക്ടിന്  വര്‍ണ്ണാഭമായതുടക്കം

മലപ്പുറം: നാഷണല്‍ പൊളിറ്റിക്‌സ് വാട്‌സാപ്പ് കൂട്ടായ്മ ഝാര്‍ഖണ്ഡിലെ രാംഖറില്‍ നിര്‍മ്മിക്കുന്ന ഖായിദെ മില്ലത്ത് സെന്‍ട്രല്‍ ഫോര്‍ എജുക്കേഷന്‍ ശിലാസ്ഥാപന കര്‍മ്മം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന ഗ്രാമങ്ങളില്‍ വിവിധ ശാക്തീകരണ പദ്ധതികള്‍ നടപ്പിലാക്കുകയാണ് സ്ഥാപനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതിന്റെ ആദ്യഘട്ടമായി വിവിധ റിലീഫ് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്ക്
സ്‌കൂള്‍ കിറ്റ് വിതരണവും നടന്നു. സ്ഥാപനത്തിന്റെ പ്രഥമ സംരംഭമായ കേരള മോഡല്‍ മദ്രസ അടുത്ത വര്‍ഷം തുടങ്ങും.
ശിലാസ്ഥാപനത്തോടനുബന്ധിച്ച് നൂറു കണക്കിന് ഗ്രാമീണര്‍ പങ്കെടുത്ത പൊതു സമ്മേളനം നിര്‍വ്വഹണ സമിതി ചെയര്‍മാന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ദേശീയ ജന: സെക്രട്ടറി പി കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു.
ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി.മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. ഗ്രൂപ്പ് ചീഫ് അഡ്മിന്‍ പുള്ളാട്ട് ശംസുദ്ധീന്‍ പദ്ധതി വിശദീകരണം നടത്തി.

കേരള സംസ്ഥാന മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് സി.പി.ബാവ ഹാജി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി. ഉണ്ണികൃഷ്ണന്‍,
മുസ്ലിം യൂത്ത് ലീഗ് ദേശീയ ജന:സെക്രട്ടറി സി കെ.സുബൈര്‍, എം.എസ് എഫ് ദേശീയ ജന:സെക്രട്ടറി ടി.പി.അശ്‌റഫലി, എന്‍ എ.കരീം, ടി പി എം.ബഷീര്‍, സിറാജ് നദ് വി, മൊയ്തീന്‍ അബ്ബാസ്, എം.കെ.മൂപ്പന്‍, റാഷിദ് ജാതിയേരി, നസീര്‍ കുനിയില്‍, അരീക്കന്‍ ലത്തീഫ് ,ആവയില്‍ സുലൈമാന്‍, കെ.ടി.സമദ്, സി.കെ.അബൂബക്കര്‍ ,മന്‍സൂര്‍ ഹുദവി, സത്താര്‍ കുറ്റൂര്‍ എന്നിവര്‍ സംസാരിച്ചു.
ഗ്രൂപ്പ് അഡ്മിന്‍ അഡ്വ: എ എ.റസാഖ് സ്വാഗതവും ഫത്താഹ് മൂഴിക്കല്‍ നന്ദിയും പറഞ്ഞു.

Sharing is caring!