പടപ്പറമ്പില്‍വെച്ച് 14കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പടപ്പറമ്പില്‍വെച്ച് 14കാരിയെ പീഡിപ്പിച്ച  ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പെ​രി​ന്തൽ​മ​ണ്ണ: പ​തി​നാ​ലു​കാ​രി​യായ സ്‌​കൂൾ വി​ദ്യാർ​ത്ഥി​നി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​തായ പ​രാ​തി​യിൽ ഓ​ട്ടോ​‌​ഡ്രൈ​വ​റായ യു​വാ​വി​നെ മ​ങ്കട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ങ്കട പ​രി​യ​ന്ത​ട​ത്തിൽ സു​ഹൈൽ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​രു വർ​ഷ​ത്തോ​ള​മാ​യി സ്‌​കൂൾ വി​ദ്യാർ​ത്ഥി​നി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലായ സു​ഹൈൽ കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യി സൗ​ഹൃ​ദം ന​ടി​ച്ചാ​ണ് പീ​ഡ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. കു​ട്ടി​യു​ടെ വീ​ട്ടിൽ വെ​ച്ചും, തൊ​ട്ട​ടു​ത്ത പ​റ​മ്പിൽ​വെ​ച്ചും ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. ചൈൽ​ഡ്‌​ലൈൻ പ്ര​വർ​ത്ത​ക​രാ​ണ് വി​ദ്യാർ​ത്ഥി​നി പീ​ഡ​ന​ത്തി​നി​ര​യായ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. മ​ങ്കട എ​സ്.​ഐ.​സു​രേ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തിൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ പെ​രി​ന്തൽ​മ​ണ്ണ കോ​ട​തി​യിൽ ഹാ​ജ​രാ​ക്കി. പ​തി​നാ​ല് ദി​വ​സ​ത്തേ​ക്ക് റി​മാ​ന്റ് ചെ​യ്തു. പീ​ഡ​ന​ത്തി​നി​ര​യായ കു​ട്ടി​യെ നിർ​ഭയ ഹോ​മി​ലേ​ക്ക് മാ​റ്റി.

Sharing is caring!