കാല്‍പന്ത് ആരവത്തില്‍ മലപ്പുറത്തെ പെണ്‍പടയും

കോട്ടക്കല്‍: ഫുട്‌ബോള്‍ ആരാധനയിലും കളിയിലും ഒട്ടും പിന്നിലല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് റഷ്യ ലോകകപ്പ് 2018 ന്റെ ആവേശം നിറച്ച് കൊണ്ട് എ.കെ.എം സ്‌പോര്‍ട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന സൗഹൃദ മത്സരത്തില്‍ സ്‌കൂള്‍ അധ്യാപികമാര്‍ വീറോടെ മത്സരിച്ചു. അധ്യാപികമാര്‍ ബ്രസീല്‍ അര്‍ജന്റീന ജെഴ്‌സി അണിഞ്ഞ് മത്സരത്തിന് ഇറങ്ങിയത്. വിദ്യാര്‍ത്ഥികള്‍ മത്സരം വളരെ ആവേശത്തോടെ വരവേറ്റത്.സുധ ടീച്ചറുടെ നേതൃത്വത്തില്‍ അര്‍ജന്റീനയും, അശ്വതി ടീച്ചറുടെ നേതൃത്വത്തില്‍ ബ്രസീലും കളങ്ങിറങ്ങിയ മത്സരത്തില്‍ സ്‌കോര്‍ (11) സമനിലയില്‍ അവസാനിച്ചു.സമീര്‍ മങ്കട കളി നിയന്ത്രിച്ചു. മത്സരം പ്രന്‍സിപ്പാള്‍ അലി കടവണ്ടി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ ബഷീര്‍ കുരുണിയന്‍, കെ.മറിയ ടീച്ചര്‍, എന്നിവര്‍ ചടങ്ങില്‍ സംബദ്ധിച്ചു. അധ്യാപകരായ കെ നികേഷ്, വി പ്രദീപ്, കെ.ജൗഹര്‍, വി സജാദ്, എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *