കേരളത്തിലെ മികച്ച കലക്ടര്‍ മലപ്പുറം കലക്ടര്‍

മലപ്പുറം: കേരളത്തില്‍ കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന് മലപ്പുറം കലക്ടര്‍ അമിത് മീണക്ക് സര്‍ക്കാര്‍ അവാര്‍ഡ്.
2016-17 വര്‍ഷത്തെ ജില്ലയില്‍ നടത്തിയ വികസന നേട്ടത്തിനാണ് അവാര്‍ഡ് എല്ലാ വര്‍ഷവും സംസ്ഥാന ഗവണ്‍മെന്റ് ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നതിന് നല്‍കി വരുന്നുണ്ട്. വനിതാ ശിശു വികസന വകുപ്പാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
2016 നവംബറില്‍ ജില്ലാ കലക്ടറായി ജോലിയില്‍ പ്രവേശിച്ച അമിത് മീണ ജില്ലയില്‍ ഐ.സി.ഡി.എസ്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതില്‍ മികച്ച പങ്ക് വഹിച്ചു. ഭൂമി ലഭ്യമായ 138 അംഗന്‍ വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി തുക ലഭ്യമാക്കി. തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കെട്ടിടങ്ങളും നബാര്‍ഡ് പദ്ധതി പ്രകാരം 35 കെട്ടിടങ്ങളും ഇതിന്റെ ഭാഗമായി നിര്‍മ്മിച്ചു.

വിവിധ പഞ്ചായത്തുകളില്‍ 47 അംഗന്‍ വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കണ്‍െത്തി നല്‍കി. അംഗന്‍ വാടികളുടെ സമ്പൂര്‍ണമായ വൈദ്യതീകരണം നടപ്പിലാക്കുന്നതില്‍ ഫല പ്രദമായി ഇടപ്പെട്ടു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെയും ഐ.സി.ഡിഎസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി. അംഗന്‍ വാടികള്‍ക്ക് ശിശു സൗഹ്യദ ടോയ്‌ലെറ്റുകളും ചുറ്റുമതിലും നിര്‍മ്മിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളും സമൂഹ്യ നീതി വകുപ്പുമായുള്ള സംയോജനം സാദ്ധ്യമാക്കുന്നതിന് ഇടപ്പെട്ടു.

ഭിന്ന ശേഷിക്കാര്‍ക്കായി ജില്ലയിലെ അന്താരാഷ്ട്ര നിലവാരമുള്ള പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നിനള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഭിന്നശേഷി സൗഹ്യദമാക്കുന്നതിന് 26 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചു ഇതിന് ഒന്നാം ഗഡുവായി 1.88 കോടി രൂപ ലഭിച്ചു. പദ്ധതി ഇപ്പോള്‍ നടപ്പിലാക്കി വരുന്നു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക താല്‍പര്യം പുലര്‍ത്തി.
ഭിന്ന ശേഷിക്കാര്‍ക്കുള്ള ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചു. ഇത്തരക്കാര്‍ക്കായി തീര ദേശ മേഖലയില്‍ സഹായ ഉപകരണ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേത്യത്വം നല്‍കി.

Sharing is caring!