നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നൂറിലധികം സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നൂറിലധികം സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു

വളാഞ്ചേരി: മാറാക്കര പഞ്ചായത്ത് എ.സി. നിരപ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി.എച്ച് ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു.പഞ്ചായത്തിലെ മുഴുവന്‍ എല്‍ പി, യുപി സ്‌കൂളുകളിലേയും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കാണ് കിറ്റുകള്‍ നല്‍കുന്നത്.സ്‌കൂള്‍ ബാഗ്, കുട, നോട്ട് പുസ്തകങ്ങള്‍, പേന, പെന്‍സില്‍ എന്നിവ അടങ്ങിയ നൂറിലധികം കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
കാടാമ്പുഴ യു.പി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി പ്രധാനാധ്യാപികക്ക് കിറ്റുകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ ഒ.കെ.സുബൈര്‍ അധ്യക്ഷത വഹിച്ചു.മാറാക്കര എ.യു.പി.സ്‌കൂളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചെറുപറമ്പ് ജി.എല്‍.പി.സ്‌കൂളില്‍ നടന്ന ചടങ്ങ് മുസ്ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ബഷീര്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.
കീഴ് മുറി എല്‍.പി.സ്‌കൂളില്‍ നടന്ന ചടങ്ങ് ഒ.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്തു.
മരുതിന്‍ ചിറ മേല്‍മുറി ജി.എല്‍.പി. സ്‌കൂളില്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദലി പള്ളിമാലില്‍ ഉദ്ഘാടനം ചെയ്തു.
കരേക്കാട് ചിത്രം പള്ളി ജി.എല്‍.പി. സ്‌കൂളില്‍ ദുബൈ കെ.എം.സി.സി മാറാക്കര പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സൈദ് വരിക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു.
മുനമ്പം മേല്‍മുറി സൗത്ത് എ.എം.യു.പി. സ്‌കൂളില്‍ അബൂദാബി കെ.എം.സി.സി. ജില്ലാ ട്രഷറര്‍ പി.പി. ഹംസക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.കല്ലാര്‍മംഗലം ജി.എം.എല്‍.പി.സ്‌കൂളില്‍ പഞ്ചായത്ത് മെമ്പര്‍ വി .പി ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കാടാമ്പുഴ എല്‍.പി.സ്‌കൂളില്‍ ജിദ്ദ കെ.എം.സി.സി കല്ലന്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.വിവിധ സ്ഥലങ്ങളില്‍ നടന്ന ചടങ്ങുകളില്‍ ദുബൈ കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് സി.വി.കുഞ്ഞു,സി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, അബൂബക്കര്‍ തുറക്കല്‍, എം. അഹമ്മദ് മാസ്റ്റര്‍,ചോഴിമീത്തില്‍ ഹംസ,
ഒ.പി. കുഞ്ഞിമുഹമ്മദ്, എ.പി.അബ്ദു, സലീം മണ്ടായപ്പുറം, യാസര്‍ മയ്യേരി,
ബാവ കാലൊടി, ജുനൈദ് പാമ്പലത്ത്,
മണ്ടായപ്പുറം കബീര്‍,നൗഷാദ് കെ, പി.ടി. മരക്കാര്‍ ഹാജി, കാസിംബാവ,കോമുഹാജി,ബഷീര്‍ ബാവ , മുസ്തഫ തടത്തില്‍, ജാഫര്‍ എ.പി,സുലൈമാന്‍ പറമ്പാടന്‍ ,കെ.പി.സിദ്ദീഖ്, വി.കെ.സൈതലവി ഹാജി, കാസിം കൊല്ലേത്ത്, റസാഖ്എന്നിവര്‍ പങ്കെടുത്തു.

Sharing is caring!