ചക്ക കഥാപാത്രമായ കഥ പ്രകാശനം ചെയ്തു

കിഴിശേരി: വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ കിഴിശേരി ഗണപത് എയുപിഎസ് സ്കൂളിലെ അധ്യാപകന് നൗഷാദ് വെള്ളലശേരി രചനയും ചിത്രീകരണവും നിര്‍വഹിച്ച ആദ്യത്തെ ചക്ക പ്രധാന കഥാപാത്രമായ കുട്ടികളുടെ കഥ ‘പുല്ലാണിമേട്ടിലെ വരിക്കപ്ലാവും കൂട്ടുകാരും’ എഴുത്തുകാരി ഷബ്ന പൊന്നാട് ,കിഴിശേരി ഉപജില്ലാ വിദ്യാരംഗം ചെയര്‍മാനും എഇഒയുമായ സി.പി.ശശിധരന് നല്കി പ്രകാശനം ചെയ്തു. കുഴിമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ മൂസ സാഹിത്യവേദിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പുളിക്കല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബിപിഒ ബാബുരാജ്, പിടിഎ പ്രസിഡന്റ് വി.കെ.വീരാന്‍ എച്ച്.എം, എ.വി.സുജാത എന്നിവര്‍ പ്രസംഗിച്ചു. നൗഷാദ് വെള്ളലശേരി മറുപടി പ്രസംഗവും നടത്തി. കോ-ഓര്‍ഡിനേറ്റര്‍ മനോജ് സ്വാഗതവും ത്വയിബ്, പ്രശാന്ത് കുമാര്‍, പി.ജയന് എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]