എട്ടുവര്‍ഷം മുമ്പ് വീട് നിര്‍മ്മാണം ആരംഭിച്ച് സാമ്പത്തിക പ്രയാസം കാരണം തറയുടെ പണിപോലും പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന കുടുംബത്തിന് മുസ്ലിംലീഗ് ബൈത്തുറഹ്മ നല്‍കി

തിരൂര്‍ : പുല്ലൂര്‍ മേഖലാ മുസ്്ലിം ലീഗ് കമ്മിറ്റിയും പുല്ലൂരിലെ കെ.എം.സി.സി പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ടീം കെ.എം.സി.സിയും സംയുക്തമായി നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ ബൈത്തുറഹ്മയുടെ (കാരുണ്യ ഭവനം) താക്കോല്‍ ദാനം മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. എട്ടുവര്‍ഷം മുമ്പ് വീട് നിര്‍മ്മാണം ആരംഭിച്ച് സാമ്പത്തിക പ്രയാസം കാരണം തറയുടെപണി പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന കുടുംബത്തിനാണ് ലീഗ്, കെ.എം.സി.സി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയതിനാല്‍ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്.
പുല്ലൂര്‍ സലഫി മദ്രസഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ റഷീദ് ആലുക്കല്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇയിലെ വ്യാപാര പ്രമുഖനായ പാറപ്പുറത്ത് ബാവ ഹാജി മുഖ്യാതിഥിയായിരുന്നു. തിരൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വെട്ടം ആലിക്കോയ, അബൂദാബി കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് കളപ്പാട്ടില്‍ അബുഹാജി, വി.അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, എ ഫൈസല്‍ ബാബു,
പി.വി സമദ്, ലത്തീഫ് കൊളക്കാടന്‍, പുല്ലാണി കുഞ്ഞിമുഹമ്മദ്, എം.ബഷീര്‍, വി.പി മുബാറക്ക്, കെ.പി ഹംസ,കെ.സി നൗഷാദ്, കെ.കെ. ജംഷീര്‍ പ്രസംഗിച്ചു.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]