മലപ്പുറം തെയ്യിലക്കടവ് കടലുണ്ടിപ്പുഴയില്‍ കുഞ്ഞിന്റെ മൃതദേഹം

മലപ്പുറം തെയ്യിലക്കടവ് കടലുണ്ടിപ്പുഴയില്‍  കുഞ്ഞിന്റെ മൃതദേഹം

തിരൂരങ്ങാടി: മലപ്പുറം തെയ്യിലക്കടവ് കടലുണ്ടിപ്പുഴയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെ
പുഴിയിലുണ്ടായിരുന്ന മീന്‍പിടുത്തക്കാരാണ് മൃതദേഹം കണ്ടത്. ഒഴുകിയെത്തിയ മൃതദേഹം പുഴിയരികിലെ പുല്‍ക്കാട്ടില്‍ തങ്ങിനില്‍ക്കുകയായിരുന്നുവെന്ന് മീന്‍പിടുത്തക്കാര്‍ പറഞ്ഞു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Sharing is caring!