മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കണം

മഞ്ചേരി: പയ്യനാട് അന്താരാഷ്ട്ര സേ്റ്റഡിയം കോംപ്ലക്‌സില്‍ ഫുട്‌ബോള്‍ അക്കാദമി ഉടന്‍ ആരംഭിക്കണമെന്ന് എവര്‍ഗ്രീന്‍ സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി ആവശ്യപ്പെട്ടു. ജില്ലയിലെ ഏറ്റവും വലിയ സേ്റ്റഡിയം കോംപ്ലക്‌സായ ഇവിടെ ഫുട്‌ബോള്‍ അക്കാദമി, സിന്തറ്റിക് ട്രാക്, വിവിധ പ്രാക്ടീസ് ഗ്രൗണ്ടുകള്‍, സ്വിമ്മിംഗ്പൂള്‍, 40000 പേര്‍ക്കിരിക്കാവുന്ന ഗ്യാലറി, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, ഫ്‌ളഡ്‌ലിറ്റ് സേ്റ്റഡിയം എന്നിവയാണ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ കോംപ്ലക്‌സിന്റെ പൂര്‍ത്തീകരണം സാധ്യമായിട്ടില്ല.
മഞ്ചേരി ജി.ബി.എച്ച്.എസ് മൈതാനം സംരംക്ഷിക്കുന്നതിനും അടിയന്തിര നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗ്രൗണ്ടിന് ചുറ്റുമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഖര-ദ്രാവക മാലിന്യങ്ങള്‍ മൈതാന പരിസരത്ത് അലക്ഷ്യമായി നിക്ഷേപിക്കുന്നത് കളിക്കാരെ അലോസരപ്പെടുത്തുന്നു. കോംപൗണ്ടിനകത്ത് രണ്ട് ചീനിമരങ്ങള്‍ വളര്‍ന്ന് വലുതായത് ചുറ്റുമതിലിന് കേടുപാടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സന്തോഷ് ട്രോഫി താരം ജിയാദ് ഹസ്സനെ ചടങ്ങില്‍ ആദരിച്ചു. പറമ്പന്‍ മജീദ് അധ്യക്ഷത വഹിച്ചു. കല്ലായി അലി, കെ.കെ.മുഹമ്മദ് ബഷീര്‍, കെ.എ.നാസര്‍, കെ.കെ.കൃഷ്ണനാഥ്, ഡോ. പി.എം.സുധീര്‍ കുമാര്‍, എന്‍.മുഹമ്മദ് പ്രസംഗിച്ചു. ഭാരവാഹികളായി ഡോ. സുധീര്‍ കുമാര്‍ (പ്രസിഡന്റ്), കെ.കെ.ബഷീര്‍, പെടവണ്ണ അലവി(വൈസ് പ്രസിഡന്റുമാര്‍), കെ.എ.നാസര്‍ (സെക്രട്ടറി), സജ്ജാദ് സഹീര്‍, പി.കെ.രാമകൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), കെ.അബ്ദുല്‍ ഹഖ് (ട്രഷറര്‍), പെടവണ്ണ ഷുക്കൂര്‍(ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Sharing is caring!