മനുഷ്യന്റെ വിഷപ്പിനും രോഗങ്ങള്‍ക്കും ജാതിമത ഭേദങ്ങളില്ല: സാദിഖലി തങ്ങള്‍

മനുഷ്യന്റെ വിഷപ്പിനും  രോഗങ്ങള്‍ക്കും ജാതിമത  ഭേദങ്ങളില്ല: സാദിഖലി തങ്ങള്‍

കോഡൂര്‍: നിരാലംബരുടെയും നിരാശ്രയരുടെയും കണ്ണീരൊപ്പാതെ പൊതുപ്രവര്‍ത്തനം പൂര്‍ണ്ണമാകില്ലന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കണ്ണും കാതുമാണ് കെ.എം.സി.സിയെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. താണിക്കല്‍ സ്വദേശി ഉണ്ണൂലിക്കും കുടുംബത്തിനും മക്ക കെ.എം.സി.സി. നിര്‍മിച്ചുനല്‍കിയ ബൈത്തുറഹ്മയുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. മനുഷ്യന്റെ വിഷപ്പിനും രോഗങ്ങള്‍ക്കും ജാതിമത ഭേദങ്ങളില്ലെന്നും ജാതി മത ചിന്തകള്‍ക്കപ്പുറത്തുള്ള സാന്ത്വന പ്രവര്‍ത്തനമാണ് മുസ് ലിംലീഗ് പിന്തുടര്‍ന്ന് പോരുന്നത്. പ്രയാസങ്ങള്‍ തള്ളി നീക്കി ജീവിതം മുന്നോട്ട് ചേര്‍ത്ത് പിടിച്ച് കാഴ്ചയില്ലാത്തവന്റെ കണ്ണും കോള്‍വിയില്ലാത്തവന്റെ ചെവിയുമാവാന്‍ പൊതു പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു.
പി ഉബൈദുള്ള എം.എല്‍.എ. മക്ക കെ.എം.സി.സി. ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, അഡ്വ: പി.വി. മനാഫ് അരീക്കോട്, സിദ്ദീഖലി രാങ്ങാട്ടൂര്‍, സൈനുദ്ദീന്‍ പാലോളി, ഹാരിസ് പെരുവള്ളൂര്‍, വി. മുഹമ്മദ്കുട്ടി , കെ.എന്‍.എ. ഹമീദ് മാസ്റ്റര്‍, അബ്ബാസ് പൊന്നേത്ത്, സി.പി. ഷാജി, കെ.എന്‍. ഷാനവാസ്, യു. സാബു മാസ്റ്റര്‍, അഡ്വ: സൈനുല്‍ ആബിദീന്‍ തങ്ങള്‍, എം.പി. മുഹമ്മദ്, ഇഖ്ബാല്‍ പരേങ്ങല്‍, പി.പി. അബ്ദുല്‍ ഹക്കീം, ജാഫര്‍ പൊന്നേത്ത്, യു. അബൂബക്കര്‍, വി.പി. റഷീദ് അഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Sharing is caring!