മീന്‍ മുറിക്കുന്നതിനിടെ പരപ്പനങ്ങാടിയിലെ വീട്ടമ്മയുടെസ്വര്‍ണവള വെളുത്തു

മീന്‍ മുറിക്കുന്നതിനിടെ പരപ്പനങ്ങാടിയിലെ  വീട്ടമ്മയുടെസ്വര്‍ണവള വെളുത്തു

പരപ്പനങ്ങാടി: മീന്‍ മുറിക്കുന്നതിനിടെ വീട്ടമ്മയുടെ സ്വര്‍ണ്ണവള വെളുത്തു. കുരിക്കള്‍ റോഡിന് സമീപമുള്ള ചിറമംഗലം എ.യു.പി സ്‌കൂളിലെ മുന്‍പ്രധാന അധ്യാപികയായിരുന്ന ഇന്ദിരാദേവിയുടെ സ്വര്‍ണവളയുടെ നിറമാണ് വെള്ളയായി മാറിയത്. തിരൂര്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ നെത്തോലി മീന്‍ മുറിച്ച് കഴുകിയ ശേഷമാണ് വളയില്‍ നിറവ്യത്യാസം ശ്രദ്ധിച്ചത്. മത്സ്യത്തില്‍ ചേര്‍ത്ത എന്തെങ്കിലും രാസവസ്തുവായിരിക്കുമോ നിറം മാറാന്‍ കാരണമെന്ന ആശങ്കയിലാണ് വീട്ടുകാര്‍. വളയുടെ ഏകദേശം പകുതി ഭാഗത്തോളം വെളുപ്പു നിറമായിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും ഭക്ഷ്യസുരക്ഷാ അധികാരികള്‍ക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇന്ദിര ദേവിയും കുടുംബവും.

Sharing is caring!