കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ മലപ്പുറത്തിന്റെ സംഭാവന വിസ്മരിക്കാനാവാത്തത്: പി.ടി കുഞ്ഞിമുഹമ്മദ്

കേരളത്തിന്റെ സാംസ്‌കാരിക  മണ്ഡലത്തില്‍ മലപ്പുറത്തിന്റെ  സംഭാവന വിസ്മരിക്കാനാവാത്തത്: പി.ടി കുഞ്ഞിമുഹമ്മദ്

കോട്ടക്കല്‍ :കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ മലപ്പുറത്തിന്റെ സംഭാവന വിസ്മരിക്കാനാവാത്തതാണെന്ന് പ്രശസ്ത സിനിമ സംവിധായകന്‍ പി ടി കുഞ്ഞിമുഹമ്മദ് അഭിപ്രായപ്പെട്ടു.ഈ രംഗത്തെ ചര്‍ച്ചകളും, സംവാദങ്ങളും ഇനിയും തുടരേണ്ടത് മലപ്പുറത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനു അനിവാര്യമാണെന്നും ഫിനിക്സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘സിനിമയിലെ മലപ്പുറം ‘സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, എന്‍ കെ അഫ്‌സല്‍ റഹ്മാന്‍ അധ്യക്ഷനായി, സുഡാനി ഫ്രം നൈജീരിയ സംവിധായകന്‍ സക്കരിയ്യ, കെ എല്‍ ട്ടന്‍ പത്ത് സംവിധായകന്‍ മുഹ്സിന്‍ പെരാരി, സിനിമാ നിരൂപകന്‍ ഐ സമീല്‍ എന്നിവര്‍ വിഷയത്തെ അധികരിച്ച് സംസാരിച്ചു. ഫിനിക്സ് ജനറല്‍ സെക്രട്ടറി കെ എം ശാഫി ആമുഖപ്രഭാഷണം നടത്തി, കുരിക്കള്‍ മുനീര്‍, അഷ്റഫ് തെന്നല, എം പി മുഹ്സിന്‍,നസീര്‍ മേലേതില്‍ സംസാരിച്ചു.

Sharing is caring!